സു​പ്രീം​കോ​ട​തി​യി​ലെ ആ​റ് ജ​ഡ്ജി​മാ​ർ​ക്ക് പ​ന്നി​പ്പ​നി
Tuesday, February 25, 2020 3:36 PM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​യി​ലെ ആ​റ് ജ​ഡ്ജി​മാ​ർ​ക്ക് പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. പ​നി പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​ത് ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് നി​ർ​ദ്ദേ​ശി​ച്ചു. അ​ഭി​ഭാ​ഷ​ക​രോ​ടും കോ​ട​തി ജീ​വ​ന​ക്കാ​രോ​ടും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ആ​റ് ജ​ഡ്ജി​മാ​ർ​ക്ക് പ​ന്നി​പ്പ​നി പി​ടി​പെ​ട്ട വി​വ​രം അ​റി​യി​ച്ച​ത്. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ.​ബോ​ബ്ഡെ സു​പ്രീം​കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ദു​ഷ്യ​ന്ത് ദ​വെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.