ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം മി​ക​ച്ച​തെ​ന്ന് ട്രം​പ്
Tuesday, February 25, 2020 6:53 PM IST
ന്യൂ​ഡ​ൽ​ഹി: ര​ണ്ടു ദ​വ​സം നീ​ണ്ടു നി​ന്ന ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഗം​ഭീ​ര​മാ​യ ര​ണ്ട് ദി​വ​സ​ങ്ങ​ളാ​ണ് ക​ട​ന്നു പോ​യ​തെ​ന്നും ഇ​ന്ത്യ മ​ഹ​ത്താ​യ രാ​ജ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് 19 പ​ട​രു​ന്ന​ത് സം​ബ​ന്ധി​ച്ചും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

ത​ലി​ബാ​നു​മാ​യു​ള്ള അ​മേ​രി​ക്ക​യു​ടെ സ​മാ​ധാ​ന ക​രാ​ർ സം​ബ​ന്ധി​ച്ച് മോ​ദി​യു​മാ​യി ച​ർ​ച്ച ചെ​യ്തു. അ​ദ്ദേ​ഹം അ​തി​നെ അ​നു​കൂ​ലി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ക​രാ​ർ ന​ട​ന്നു കാ​ണാ​ൻ ഇ​ന്ത്യ കാ​ത്തി​രി​ക്കു​ന്നു​വെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.