ന​വീ​ൻ പ​ട്നാ​യി​ക് വീ​ണ്ടും ബി​ജെ​ഡി അ​ധ്യ​ക്ഷ​ൻ
Wednesday, February 26, 2020 11:21 AM IST
ഭൂ​വ​നേ​ശ്വ​ർ: ബി​ജു ജ​ന​താ​ദ​ൾ(​ബി​ജെ​ഡി) പാ​ർ​ട്ടി​യു​ടെ അ​ധ്യ​ക്ഷ​നാ​യി മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ത് എ​ട്ടാം ത​വ​ണ​യാ​ണ് പ​ട്നാ​യി​ക് പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​കു​ന്ന​ത്. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ​ട്നാ​യി​ക്ക​ല്ലാ​തെ മ​റ്റാ​രും നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചി​രു​ന്നി​ല്ല.

അ​ഞ്ച് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ജെ​ഡി​യു​ടെ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 21ന് 33 ​ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രെ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ 19 പേ​രും പു​തു​മു​ഖ​ങ്ങ​ളാ​ണ്. ‌‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.