വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് 25 പേ​ർ മ​രി​ച്ചു
Wednesday, February 26, 2020 1:14 PM IST
കോ​ട്ട: വി​വാ​ഹ പാ​ർ​ട്ടി സ​ഞ്ച​രി​ച്ച ബ​സ് പാ​ല​ത്തി​ൽ​നി​ന്ന് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് 25 പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​വി​ലെ ബു​ന്ദി ജി​ല്ല​യി​ലെ കോ​ട്ട-​ദൗ​സ ദേ​ശീ​യ​പാ​ത​യി​ലാ​യ​തി​രു​ന്നു അ​പ​ക​ടം. ബ​സി​ൽ 28 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ സ​വാ​യ് മ​ധോ​പൂ​രി​ലേ​ക്കു പോ​കു​ക‍​യാ​യി​രു​ന്നു ഇ​വ​ർ. ലെ​ഖ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പാ​പ്ഡി ഗ്രാ​മ​ത്തി​ൽ പാ​ല​ത്തി​ൽ പ്ര​വേ​ശി​ച്ച ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മെ​ജ് ന​ദി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പാ​ല​ത്തി​നു കൈ​വ​രി​ക​ൾ ഇ​ല്ലാ​യി​രു​ന്നു.

13 പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. 10 പേ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ശേ​ഷ​മാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. മ​രി​ച്ച​വ​രി​ൽ 11 സ്ത്രീ​ക​ളും മൂ​ന്നു​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. രാ​ജ​സ്ഥാ​നി​ലെ ചാ​മ്പാ​ൽ ന​ദി​യു​ടെ പോ​ഷ​ക ന​ദി​യാ​ണ് മെ​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.