പൗരത്വ നിയമ പ്രതിഷേധത്തെ പിന്തുണച്ചു; ബം​ഗ്ലാദേശി വി​ദ്യാ​ർ​ഥി​നി​യോ​ട് നാടുവിടണമെന്ന് കേ​ന്ദ്ര​ സ​ർ​ക്കാ​ർ
Thursday, February 27, 2020 4:10 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ പ്ര​തി​ഷേ​ധ​ങ്ങ​ളെ പി​ന്തു​ണ​ച്ച് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട ബം​ഗ്ലാദേശ് വി​ദ്യാ​ർ​ഥി​നി​യോ​ട് ഇ​ന്ത്യ വി​ട്ടു​പോ​കാ​ൻ വി​ദേ​ശ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം. കോ​ൽ​ക്ക​ത്ത​യി​ലെ വി​ശ്വ​ഭാ​ര​ത സർവകലാശാലയിലെ അ​ഫ്സ്ര അ​നി​ക മീം ​എ​ന്ന വി​ദ്യാ​ർ​ഥി​നി​ക്കാ​ണ് നാടുവിടാൻ അ​റി​യി​പ്പ് ല​ഭി​ച്ച​ത്.

ബംഗ്ലാദേശിലെ കു​സ്തി​യ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി ഒ​ന്നാം വ​ർ​ഷ ഫൈ​ൻ ആ​ർ​ട്സ് ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ്. പൗ​ര​ത്വ​ നി​യ​മ ​ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​ഫ്സ്ര ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തേതു​ട​ർ​ന്ന് ഒ​ട്ടേ​റെ ട്രോ​ളു​ക​ൾ വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രേ വ​ന്നി​രു​ന്നു.

തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി 14-നാ​ണ് അ​ഫ്സ്ര​യ്ക്ക് ഇ​ന്ത്യ വി​ട്ടു​പോ​കാ​നു​ള്ള വി​ദേ​ശ​കാര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നോ​ട്ടീ​സ് ല​ഭി​ച്ച​ത്. വീസ ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി സ​ർ​ക്കാ​ർ വി​രു​ദ്ധ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന​താ​ണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ വി​ട​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

"എ​ന്താ​ണ് ഞാ​ൻ ചെ​യ്ത തെ​റ്റ് എ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ല. എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ പ​ങ്കെ​ടു​ത്ത സ​മ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഒ​രു കൗ​തു​ക​ത്തി​ന് പോ​സ്റ്റ് ചെ​യ്ത​താ​ണ്. പോ​സ്റ്റ് വ​ന്ന​യു​ട​ൻ ത​ന്നെ ഒ​ട്ടേ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ വ​ന്നു. ഉ​ട​നെ അ​ത് പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു. ആ​ർ​ട്ടി​സ്റ്റാകുക എ​ന്ന സ്വ​പ്ന​വു​മാ​യി ഇ​ന്ത്യ​യി​ൽ പ​ഠി​ക്കാ​നെ​ത്തി​യ​താ​ണ് ഞാ​ൻ. ഇ​നി എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യി​ല്ല'- വി​ദേ​ശകാര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് അ​ഫ്സ്ര​യു​ടെ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.