വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി​യ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി വേ​ണം: ചി​രാ​ഗ് പ​സ്വാ​ൻ
Thursday, February 27, 2020 10:56 PM IST
ന്യൂ​ഡ​ൽ​ഹി: വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി​യ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ലോ​ക് ജ​ന​ശ​ക്തി പാ​ർ​ട്ടി (എ​ൽ​ജെ​പി) അ​ധ്യ​ക്ഷ​ൻ ചി​രാ​ഗ് പ​സ്വാ​ൻ. വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളു​ടെ ട്രെ​ൻ​ഡ് ആ​രം​ഭി​ച്ച​ത് കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് താ​ക്കൂ​റി​ന്‍റെ രാ​ജ്യ​ദ്രോ​ഹി​ക​ൾ​ക്കെ​തി​രെ വെ​ടി​യു​തി​ർ​ക്കു എ​ന്ന ആ​ഹ്വാ​ന​ത്തി​ൽ​നി​ന്നാ​യി​രു​ന്നെ​ന്നും ചി​രാ​ഗ് പ​സ്വാ​ൻ പ​റ​ഞ്ഞു.

ഡ​ൽ​ഹി ക​ലാ​പ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ ബി​ജെ​പി നേ​താ​ക്ക​ളാ​യ ക​പി​ൽ മി​ശ്ര, അ​നു​രാ​ഗ് താ​ക്കൂ​ർ, പ​ർ​വേ​ഷ് വ​ർ​മ്മ എ​ന്നി​വ​ർ​ക്കെ​തി​രെ പാ​ർ​ട്ടി കേ​ന്ദ്ര നേ​തൃ​ത്വം ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണം. അ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും വേ​ണ​മെ​ന്നും ചി​രാ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ്വേ​ഷ പ്ര​സം​ഗ ട്രെ​ൻ​ഡ് ആ​രം​ഭി​ച്ച​ത് രാ​ജ്യ​ദ്രോ​ഹി​ക​ൾ​ക്കെ​തി​രെ വെ​ടി​യു​തി​ർ​ക്കൂ എ​ന്ന അ​നു​രാ​ഗ് താ​ക്കൂ​റി​ന്‍റെ ആ​ഹ്വാ​ന​ത്തോ​ടെ​യാ​ണ്. ഇ​ത് വെ​ടി​വ​യ്പി​നും ക​ലാ​പ​ത്തി​നും വ​ഴി​വ​ച്ചു. പോ​ലീ​സി​ന്‍റെ മു​ന്നി​ൽ​വ​ച്ച് പൗ​ര​ത്വ നി​യ​മ പ്ര​തി​ഷേ​ധ​ക്കാ​രെ ക​പി​ൽ മി​ശ്ര ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മു​ണ്ടാ​യി. അ​ദ്ദേ​ഹ​ത്തി​നെ​തി​രെ അ​പ്പോ​ൾ ത​ന്നെ ന​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ ക​ലാ​പം പ​ട​രി​ല്ലാ​യി​രു​ന്നെ​ന്നും ചി​രാ​ഗ് പ​സ്വാ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.