വെ​ന​സ്വേ​ല പ്ര​സി​ഡ​ന്‍റ് മ​ഡൂ​റോ​യ്ക്കെ​തി​രേ മ​യ​ക്കു​മ​രു​ന്ന് കു​റ്റം ചു​മ​ത്തി യു​എ​സ്
Thursday, March 26, 2020 9:40 PM IST
വാ​ഷിം​ഗ്ട​ണ്‍: വെ​ന​സ്വേ​ല​യു​ടെ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡൂ​റോ​യ്ക്കും മു​തി​ർ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രേ യു​എ​സ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കു​റ്റം ചു​മ​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ഖ്യാ​പ​നം അ​റ്റോ​ർ​ണി ജ​ന​റ​ൽ വി​ല്ല്യം ബാ​റാ​ണ് ന​ട​ത്തി​യ​ത്.

മ​ഡൂ​റോ​യു​ടെ അ​റ​സ്റ്റി​ലേ​ക്കു ന​യി​ക്കു​ന്ന എ​ന്തെ​ങ്കി​ലും വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 15 ദ​ശ​ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 112 കോ​ടി രൂ​പ) പ്ര​തി​ഫ​ല​വും യു​എ​സ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ഡൂ​റോ​യ്ക്കു പു​റ​മേ വെ​ന​സ്വേ​ല​യി​ലെ ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ​യും യു​എ​സ് കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്.

യു​എ​സ് മു​ന്പും മ​ഡൂ​റോ​യ്ക്കെ​തി​രേ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ മ​ഡൂ​റോ ഇ​തെ​ല്ലാം നി​ഷേ​ധി​ച്ചു. യു​എ​സ് പി​ന്തു​ണ​യു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വ് യു​വാ​ൻ ഗ്വ​യ്ദോ ക​ളി​ഞ്ഞ വ​ർ​ഷം സ്വ​യം ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.