വാഷിംഗ്ടൺ: കൊറോണ വൈറസ് വ്യാപനത്തിന്റെ കേന്ദ്രമായിമാറിയ അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രാജ്യത്ത് ആകെ 103,798 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 18,363 കേസുകളാണ് പുതുതായി എത്തിയത്.
398 പേർ ഇന്നലെ മരണത്തിന് കീഴടങ്ങി. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,693 ആയി. ഇന്നലെ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 138 എണ്ണവും ന്യൂയോർക്കിലാണ് സംഭവിച്ചത്. ലൂസിയാന (36), ഫ്ളോറിഡ (17), മിഷഗൺ (32), വാഷിംഗ്ടൺ (28), കാലിഫോർണിയ (12), ന്യൂജേഴ്സി (27) എന്നിവിടങ്ങളിൽ പത്തിലേറെ പേർ മരണപ്പെട്ടു. എന്നാൽ 2,522 രോഗ വിമുക്തി നേടുകയും ചെയ്തിട്ടുണ്ട്.
ന്യൂയോർക്കിൽ എല്ലാ ആശുപത്രികളും കൊറോണ രോഗികളെക്കൊണ്ട് നിറഞ്ഞു. എല്ലാ ആശുപത്രികളുടേയും ശേഷി 50 ശതമാനം വർധിപ്പിക്കണം, ചിലത് 100 ശതമാനം വർധിപ്പിക്കണമെന്നാണ് അധികൃതർ കണ്ടിട്ടുള്ളത്. ആകെ 140,000 ആശുപത്രി കിടക്കകൾ ആവശ്യമാണ്. നിലവിൽ 53,000 കിടക്കകളാണ് ഉള്ളത്.
40,000 ഐസിയു കിടക്കകളും ആവശ്യമാണ്. കോളേജ് ഡോർമിറ്ററികൾ, ഹോട്ടലുകൾ, നഴ്സിംഗ് ഹോമുകൾ തുടങ്ങി സാധ്യമായ എല്ലാ സ്ഥലങ്ങളും ഏപ്രിലിൽ ആവശ്യമെങ്കിൽ ആശുപത്രികളാക്കി മാറ്റും. ഏപ്രിൽ ഒന്നിന് ശേഷം രണ്ട് ആഴ്ച കൂടി സ്കൂളുകൾ അടച്ചിടാൻ ഉത്തരവിറക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.