കൊ​റോ​ണ രോ​ഗി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
Wednesday, April 1, 2020 11:15 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​സാ​മു​ദ്ദീ​നി​ൽ ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​യാ​ൾ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ​നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഡ​ൽ​ഹി രാ​ജീ​വ് ഗാ​ന്ധി സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലെ ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് ചാ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ വാ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ഇ​യാ​ളെ താ​ഴേ​ക്കു ചാ​ടി പി​ടി​ച്ചു​നി​ർ‌​ത്തി ര​ക്ഷി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12.30 ന് ​ആ​റാം നി​ല​യി​ലു​ള്ള വാ​ർ​ഡി​ലാ​ണ് ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ന്ന​ത്. ഇ​യാ​ൾ​ക്ക് ഉ​ട​ൻ ത​ന്നെ കൗ​ൺ​സി​ലിം​ഗ് ന​ൽ​കാ​നാ​യി മാ​റ്റി. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.