നി​ർ​ബ​ന്ധി​ക്കാ​തെ നി​ർ​ബ​ന്ധി​ച്ച് ഐ​സ​ക്ക്; സാ​ല​റി ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ൽ ശ​മ്പ​ളം മു​ട​ങ്ങും
Thursday, April 2, 2020 4:42 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​ല​റി ച​ല​ഞ്ചി​ൽ എ​ല്ലാ ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. എ​ല്ലാ​വ​രും സ​ഹ​ക​രി​ച്ചാ​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​മെ​ന്നും ധ​ന​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഏ​പ്രി​ലി​ൽ‌ മാ​സ​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന് വ​രു​മാ​ന​മി​ല്ല. ലോ​ട്ട​റി, മ​ദ്യം തു​ട​ങ്ങി ഒ​രു മേ​ഖ​ല​ക​ളി​ൽ​നി​ന്നും സ​ർ​ക്കാ​രി​ന് വ​രു​മാ​നം ല​ഭി​ക്കാ​നി​ല്ല. സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ നേ​രി​ടു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ സ​ഹാ​യി​ക്കാ​ൻ കേ​ന്ദ്രം ഒ​ന്നും ചെ​യ്യു​ന്നി​ല്ല. സാ​ധാ​ര​ണ ധ​ന​സ​ഹാ​യ​ത്തി​ന​പ്പു​റം കേ​ന്ദ്രം ഒ​ന്നും ത​ന്നി​ല്ല. വാ​യ്പാ പ​രി​ധി ഉ​യ​ർ​ത്താ​ൻ​പോ​ലും കേ​ന്ദ്രം അ​നു​വ​ദി​ക്കു​ന്നി​ല്ല.

തെ​ലു​ങ്ക​ന ഉ​ൾ​പ്പെ​ടെ മി​ക​ച്ച ധ​ന​സ്ഥി​തി​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​പോ​ലും ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം വെ​ട്ടി​ക്കു​റ​യ്ക്കു​ക​യാ​ണ്. എ​ന്നാ​ൽ കേ​ര​ളം ശ​മ്പ​ളം വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ഇ​പ്പോ​ൾ‌ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ഏ​പ്രി​ലി​ലെ ശ​മ്പ​ള വി​ത​ര​ണ​ത്തി​ൽ നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രു​മെ​ന്നും ധ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. എ​ല്ലാ ജീ​വ​ന​ക്കാ​രും സ​ഹ​ക​രി​ച്ചാ​ൽ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാം. ജീ​വ​ന​ക്കാ​രു​മാ​യി ഇ​നി​യും ച​ർ​ച്ച​യ്ക്കു ത​യാ​റെ​ന്നും തോ​മ​സ് ഐ​സ​ക്ക് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.