ട്രം​പി​ന് കോ​വി​ഡ് വൈ​റ​സ് ബാ​ധ​യി​ല്ല; ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വ്
Friday, April 3, 2020 7:24 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് കൊ​റോ​ണ വൈ​റ​സ് ബാ​ധ​യി​ല്ല. ട്രം​പി​ന്‍റെ ര​ണ്ടാ​മ​ത്തെ സ്ര​വ പ​രി​ശോ​ധ​നാ​ഫ​ല​വും നെ​ഗ​റ്റീ​വാ​ണെ​ന്ന് വൈ​റ്റ് ഹൗ​സ് ഡോ​ക്ട​ർ സീ​ൻ കോ​ൺ​ലി അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് ആ​രോ​ഗ്യ​വാ​നാ​ണ്, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്നും കോ​ൺ​ലി പ​റ​ഞ്ഞു.

രോ​ഗം​പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന​തി​നി​ടെ അ​മേ​രി​ക്ക പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നു. രാ​ജ്യ​ത്തെ 140 ന​ഴ്സിം​ഗ് ഹോ​മു​ക​ളു​ടെ പ​രി​ധി​യി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ. ന്യൂ​യോ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ രോ​ഗം​പ​ട​രു​ന്ന മേ​ഖ​ല​ക​ളി​ല്‍ ഒ​രാ​ള്‍​പോ​ലും മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വും ട്രം​പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

യു​എ​സി​ൽ 242,182 പേ​രി​ൽ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ 5,911 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. 9,001 പേ​ർ സു​ഖം പ്രാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.