മെ​ക്സി​ക്കോ​യി​ൽ ആ​യു​ധ​ധാ​രി​ക​ൾ ഏ​റ്റു​മു​ട്ടി; 19 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Sunday, April 5, 2020 7:11 AM IST
മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ ആ​യു​ധ​ധാ​രി​ക​ളാ​യ ര​ണ്ട് സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 19 പേ​ർ കൊ​ല്ല​പ്പെ​ട്ടു. മെ​ക്സി​ക്കോ​യി​ലെ ചി​ഹ്വാ​ഹ്വ​യി​ലു​ള്ള മ​ദേ​ര പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. സ്റ്റേ​റ്റ് പ്രോ​സി​ക്യൂ​ട്ട​റു​ടെ ഓ​ഫീ​സാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു വി​ട്ട​ത്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്ക് ഏ​റ്റുമു​ട്ട​ലി​ൽ 18 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. പ​രി​ക്കേ​റ്റ ര​ണ്ടു പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. എ​ന്നാ​ൽ, അ​തി​ലൊ​രാ​ളു​ടെ കൂ​ടി ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​തോ​ടെ ആ​കെ മ​ര​ണ സം​ഖ്യ 19 ആ​യി.

സ്ഥ​ല​ത്തു നി​ന്ന് ഇ​രു​പ​തോ​ളം ആ​യു​ധ​ങ്ങ​ളും ര​ണ്ട് വാ​ഹ​ന​ങ്ങ​ളും ര​ണ്ട് ഗ്ര​നേ​ഡു​ക​ളും ക​ണ്ടെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.