മ​നു​ഷ്യ​ത്വ​മാ​ണ് കാ​ര​ണം, ട്രം​പി​ന്‍റെ ഭീ​ഷ​ണി​യ​ല്ല; മ​രു​ന്നി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഇ​ന്ത്യ
Tuesday, April 7, 2020 12:20 PM IST
ന്യൂ​ഡ​ൽ​ഹി: മ​നു​ഷ്യ​ത്വം പ​രി​ഗ​ണി​ച്ചാ​ണ് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മ​ലേ​റി​യ മ​രു​ന്ന് ക​യ​റ്റു​മ​തി അ​യ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഇ​ന്ത്യ.

ട്രം​പി​ന്‍റെ ഭീ​ഷ​ണി​യെ തു​ട​ർ​ന്നാ​ണ് 24 മ​രു​ന്നു​ക​ളു​ടെ ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണം നീ​ക്കി​യ​തെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ ക​ടു​ത്ത ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മ​രു​ന്ന് ക​യ​റ്റു​മ​തി ചെ​യ്യു​മെ​ന്ന് ഇ​ന്ത്യ അ​റി​യി​ച്ചു.

മ​നു​ഷ്യ​ത്വം പ​രി​ഗ​ണി​ച്ച് പാ​ര​സെ​റ്റ​മോ​ളും ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​നും ഇ​ന്ത്യ​യെ ആ​ശ്ര​യി​ക്കു​ന്ന അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ​ക്കു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

ആ​വ​ശ്യ മ​രു​ന്നു​ക​ളാ​യ ഇ​വ കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ൾ​ക്കും ന​ൽ​കും. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ​വ​ൽ​ക്ക​ര​ണ​ത്തെ​യും ഗൂ​ഢ​സി​ദ്ധാ​ന്തം ച​മ​യ്ക്കു​ന്ന​തി​നെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ലെന്നും അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ 24 മ​രു​ന്നു​ക​ളു​ടെ ക‍​യ​റ്റു​മ​തി നി​രോ​ധ​ന​മാ​ണ് നീ​ക്കി​യ​ത്. 26 മ​രു​ന്നു​ക​ളും അ​വ​യു​ടെ ഘ​ട​ക​ങ്ങ​ളും വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റി അ​യ​ക്കു​ന്ന​തി​ല്‍ മാ​ര്‍​ച്ച് മൂ​ന്നി​നാ​ണ് ഇ​ന്ത്യ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. പാ​ര​സി​റ്റാ​മോ​ളും ഈ ​പ​ട്ടി​ക​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ വി​ല​ക്ക് നീ​ക്കി​യ മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ പാ​ര​സി​റ്റാ​മോ​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ല.

മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യ്ക്ക് ശേ​ഷം മോ​ദി മ​റു​പ​ടി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. "ഞാ​യ​റാ​ഴ്ച രാ​വി​ലെ ഞാ​ന്‍ മോ​ദി​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച് മ​രു​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​തു​വ​രെ മ​രു​ന്ന് എ​ത്തി​യി​ട്ടി​ല്ല.

മ​രു​ന്ന് അ​യ​ച്ച് ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ച​തി​ൽ ന​ന്ദി പ​റ​യു​ന്നു. മ​രു​ന്ന് ത​ന്നി​ല്ലെ​ങ്കി​ല്‍ പ്ര​ശ്‌​ന​മി​ല്ല. പ​ക്ഷേ ത​ക്ക​താ​യ തി​രി​ച്ച​ടി ഇ​ന്ത്യ നേ​രി​ടേ​ണ്ടി വ​രും. യു​എ​സു​മാ​യു​ള്ള ബ​ന്ധ​ത്തെ ബാ​ധി​ക്കും'. ‌എ​ന്നാ​ണ് ട്രം​പ് പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.