ചാ​യ​വാ​ങ്ങി​ക്കു​ടി​ച്ചു; ഉ​ദ്ധ​വി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Tuesday, April 7, 2020 1:07 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ വ​സ​തി​ക്കു സ​മീ​പ​മു​ള്ള ചാ​യ​ക്ക​ട​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഉ​ദ്ധ​വി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള പോ​ലീ​സു​കാ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ‌ പ്ര​വേ​ശി​പ്പി​ച്ചു. ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്. ഉ​ദ്ധ​വി​ന്‍റെ സ്വ​കാ​ര്യ വ​സ​തി​യാ​യ ബാ​ന്ദ്ര​യി​ലെ മാ​തോ​ശ്രീ​ക്കു സ​മീ​പ​മു​ള്ള ചാ​യ​ക്ക​ട​ക്കാ​ര​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഈ ​ചാ​യ​ക്ക​ട​യി​ൽ​നി​ന്നും പോ​ലീ​സു​കാ​ർ ചാ​യ വാ​ങ്ങി​ക്കു​ടി​ച്ചി​രു​ന്നു. ചാ​യ​ക്ക​ട​ക്കാ​ര​നെ ക​ഴി​ഞ്ഞ ദി​വ​സം ചു​മ​യും ശ്വാ​സ​ത​ട​സ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ മും​ബൈ​യി​ലെ എ​ച്ച്ബി​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​യാ​ളു​ടെ സ്ര​വസാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തു മു​ത​ൽ ചാ​യ​ക്ക​ട അ​ട​ച്ചി​രു​ന്നു. ഇ​തി​നു മു​ൻ​പാ​ണ് പോ​ലീ​സു​കാ​ർ ഈ ​ചാ​യ​ക്ക​ട സ​ന്ദ​ർ​ശി​ച്ചി​രി​ക്കു​ന്ന​ത്. മാ​തോ​ശ്രീ ഉ​ൾ​പ്പെ​ടു​ന്ന ക​ലാ​ന​ഗ​റി​ൽ മും​ബൈ കോ​ർ​പ​റേ​ഷ​ൻ ക​ർ​ശ​ന യാ​ത്രാ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ധി​കൃ​ത​ർ മേ​ഖ​ല​യി​ൽ അ​ണു​വി​മു​ക്ത​മാ​ക്ക​ലും ന​ട​ത്തി.

ന​ഗ​ര​ത്തി​നു പു​റ​ത്ത് ചാ​യ​ക്ക​ട​ക്കാ​ര​ൻ യാ​ത്ര ചെ​യ്തി​ട്ടി​ല്ലെ​ന്നും കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മാ​ർ​ച്ച് 20 മു​ത​ൽ 24 വ​രെ ഇ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.