വി​ദേ​ശ​ത്തെ സ്‌​കൂ​ള്‍ ഫീ​സി​ള​വ്, വീ​സ കാ​ലാ​വ​ധി ദീ​ര്‍​ഘി​പ്പി​ക്ക​ല്‍; അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് നോ​ര്‍​ക്ക ക​ത്ത​യ​ച്ചു
Tuesday, April 7, 2020 4:37 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ​ള്‍​ഫി​ലെ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളു​ക​ളി​ലെ ഫീ​സ് അ​ട​യ്ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി ന​ല്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ര്‍​ക്ക ആ​റ് ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ​ക്ക് ക​ത്ത​യ​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് നോ​ർ​ക്ക ക​ത്ത​യ​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത വി​ദേ​ശ​മ​ല​യാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പ​ല ഇ​ന്ത്യ​ന്‍ സ്‌​കൂ​ളു​ക​ളി​ലും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ന​ട​ത്തി ഫീ​സ് ഈ​ടാ​ക്കു​ന്ന​താ​യ് ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​താ​ത് രാ​ജ്യ​ത്തെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും നോ​ര്‍​ക്ക ആ​വ​ശ്യ​പ്പെ​ട്ടു.

യു​എ​ഇ, ഖ​ത്ത​ര്‍, കു​വൈ​റ്റ്, ഒ​മാ​ന്‍, മ​സ്‌​ക​റ്റ്, സൗ​ദി അ​റേ​ബ്യ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ​ക്കാ​ണ് ക​ത്ത​യ​ച്ച​ത്. വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ക്ക് ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് നീ​ട്ടി ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ക​ലാ​വ​ധി ക​ഴി​യു​ന്ന വീ​സ, പാ​സ്‌​പോ​ര്‍​ട്ട് എ​ന്നി​വ കു​റ​ഞ്ഞ​ത് ആ​റ് മാ​സ​ത്തേ​ക്ക് കൂ​ടി ദീ​ര്‍​ഘി​പ്പി​ച്ച് ന​ല്ക​ണ​മെ​ന്നും വി​വി​ധ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ​ക്ക​യ​ച്ച ക​ത്തി​ല്‍ നോ​ര്‍​ക്ക ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.