ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ ആ​രോ​ഗ്യ നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി
Wednesday, April 8, 2020 4:00 AM IST
ല​ണ്ട​ൻ: കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും പി​ന്നീ​ട് ഐ​സി​യു​വിേ​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്ത ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ ആ​രോ​ഗ്യ നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി. വൈ​ദ്യ​സ​ഹാ​യ​മി​ല്ലാ​തെ അ​ദ്ദേ​ഹം ശ്വ​സി​ക്കു​ന്നു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഡൊ​മി​നി​ക് റാ​ബ് പ​റ​ഞ്ഞു.

ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ക​രു​ത്തു​റ്റ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​ണെ​ന്നും അ​ദ്ദേ​ഹം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് അ​തി​വേ​ഗം തി​രി​ച്ചു വ​രു​മെ​ന്നും റാ​ബ് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ജോ​ണ്‍​സ​ണ്‍ ത​നി​ക്ക് സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ മാ​ത്ര​മ​ല്ലെ​ന്നും ഉ​റ്റ ച​ങ്ങാ​തി കൂ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേർ​ത്തു.

55കാ​ര​നാ​യ ബോ​റി​സ് ജോ​ണ്‍​സ​ണെ തു​ട​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് ല​ണ്ട​നി​ലെ സെ​ൻ​റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. പി​ന്നീ​ട്, ഒ​രു​വേ​ള ബോ​റി​സി​നെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നു​വ​രെ ഡോ​ക്ട​ർ​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

നേ​ര​ത്തേ, പ​നി ഭേ​ദ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ബോ​റി​സി​ന്‍റെ ഐ​സൊ​ല​ഷ​ൻ നീ​ട്ടി​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഗു​രു​ത​ര​മ​ല്ലാ​ത്ത​തി​നാ​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് മു​ഖേ​ന അ​ദ്ദേ​ഹം യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.