അ​മേ​രി​ക്ക​യി​ൽ കോ​റൊ​ണ ബാ​ധി​ച്ച് ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു
Wednesday, April 8, 2020 3:21 PM IST
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ കോ​റൊ​ണ വൈ​റ​സ് രോ​ഗം ബാ​ധി​ച്ച് ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു. യു​ണൈ​റ്റ​ഡ് ന്യൂ​സ് ഓ​ഫ് ഇ​ന്ത്യ മു​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ബ്രാം ​ക​ഞ്ചി​ബോ​ട്‌​ല​യാ​ണ് (66) മ​രി​ച്ച​ത്. ന്യൂ​യോ​ർ​ക്കി​ലെ ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു മ​ര​ണം.

ഒ​മ്പ​തു ദി​വ​സ​മാ​യി അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നി​ര​വ​ധി ഇ​ന്ത്യ​ൻ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്ത ബോ​ട്‌​ല 1992 ൽ ​ആ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. മെ​ർ​ജ​ർ മാ​ർ​ക്ക​റ്റ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.