രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു
Monday, May 25, 2020 9:50 AM IST
കൊ​ച്ചി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​ന ഭീ​ഷ​ണി​യു​ടെ ആ​ശ​ങ്ക നി​ല​നി​ൽ​ക്കെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി. മാ​ര്‍​ച്ച് 25 മു​ത​ല്‍ നി​ര്‍​ത്തി​വെ​ച്ച വ്യോ​മ​ഗ​താ​ഗ​തം ര​ണ്ട് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ച​ത്.

ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് പു​നെ​യി​ലേ​ക്കു​ള്ള ആ​ദ്യ​വി​മാ​നം പു​ല​ര്‍​ച്ചെ 4.45 നും ​മും​ബൈ- പാ​റ്റ്ന വി​മാ​നം രാ​വി​ലെ 6.45 നും ​യാ​ത്ര തി​രി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 33 ശ​ത​മാ​നം ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്കാ​ണ് വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി​യ​ത്.

ആ​ന്ധ്ര, പ​ശ്ചി​മ ബം​ഗാ​ൾ ഒ​ഴി​കെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്നു മു​ത​ൽ സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്. ആ​ന്ധ്ര​യി​ൽ ചൊ​വ്വാ​ഴ്ച​യും ബം​ഗാ​ളി​ൽ വ്യാ​ഴാ​ഴ്ച​യു​മാ​ണ് സ​ർ​വീ​സ് തു​ട​ങ്ങു​ക. കേ​ര​ള​ത്തി​ൽ​നി​ന്ന് 24 സ​ർ​വീ​സു​ക​ൾ ഇ​ന്ന് ഉ​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.