ചീ​ഫ് സെ​ക്ര​ട്ട​റി 31ന് ​വി​ര​മി​ക്കും: ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു പ​ണി വ​രു​ന്നു
Monday, May 25, 2020 4:13 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് മേ​യ് 31ന് ​വി​ര​മി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് ഐ​എഎ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി വ​രു​ന്നു. ആ​ഭ്യ​ന്ത​രം, വി​ജി​ല​ൻ​സ് വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ്വാ​സ് മേ​ത്ത അ​ടു​ത്ത ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യേ​ക്കും. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ വി​ശ്വാ​സ് മേ​ത്ത 1986 ഐ​എ​എ​സ് ബാ​ച്ചു​കാ​ര​നാ​ണ്. 2021 ഫെ​ബ്രു​വ​രി 28വ​രെ അ​ദ്ദേ​ഹ​ത്തി​ന് സ​ർ​വീ​സു​ണ്ട്.

വി​ശ്വാ​സ് മേ​ത്ത ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യാ​ൽ സു​പ്ര​ധാ​ന വ​കു​പ്പാ​യ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​യി മൂ​ന്നു പേ​രു​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​തെ​ന്ന​റി​യു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ.​ജോ​സ്, വ​നം വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള ആ​ഷാ തോ​മ​സ്, ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ.​വി.​വേ​ണു എ​ന്നി​വ​രി​ൽ ഒ​രാ​ൾ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​യേ​ക്കും.

ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ കാ​ര്യ​ത്തി​ൽ അ​ഴി​ച്ചു​പ​ണി ത​ൽ​ക്കാ​ലം ഉ​ണ്ടാ​യേ​ക്കി​ല്ല. എ​ന്നാ​ൽ കോ​ട്ട​യ​ത്ത് പു​തി​യ ക​ള​ക്ട​റെ നി​യ​മി​ക്കും. കോ​ട്ട​യം ക​ള​ക്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു ഈ ​മാ​സം 31ന് ​വി​ര​മി​ക്കു​ക​യാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ക​ള​ക്ട​ർ​മാ​രാ​യ​തി​നാ​ൽ മ​റ്റു ജി​ല്ല​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​വി​ല്ല. എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ ഒ​രു ജി​ല്ല​യി​ൽ ത​ന്നെ ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രാ​ണ്.

1990 ബാ​ച്ചു​കാ​രാ​യ അ​ൽ​കേ​ഷ്കു​മാ​ർ ശ​ർ​മ, ശാ​ര​ദാ​മു​ര​ളീ​ധ​ര​ൻ, വി.​വേ​ണു എ​ന്നി​വ​രെ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യി ഉ​യ​ർ​ത്താ​ൻ സ​ർ​ക്കാ​ർ ഇ​തി​ന​കം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.