കു​വൈ​റ്റി​ൽ 7,230 ഇ​ന്ത്യ​ക്കാ​ർ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ർ; 608 പു​തി​യ കേ​സു​ക​ൾ
Tuesday, May 26, 2020 8:02 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 608 പു​തി​യ കൊ​റോ​ണ വൈ​റ​സ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ കു​വൈ​ത്തി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 22575 ആ​യി.

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ഏ​ഴു പേ​ർ കൂ​ടി മ​ര​ണ​മ​ട​ഞ്ഞു. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​വ​ർ. ചൊ​വ്വാ​ഴ്ച രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 200 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​തു​വ​രെ​യാ​യി 7230 ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ് കോ​വി​ഡ് പി​ടി​പെ​ട്ടി​രി​ക്കു​ന്ന​ത്.

ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ 180, അ​ഹ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ 175, ഹ​വാ​ലി ഗ​വ​ർ​ണ​റേ​റ്റി​ൽ 114, ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 78, ജ​ഹ്റ ഗ​വ​ർ​ണ​റേ​റ്റി​ൽ 61 കേ​സു​ക​ളു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 685 പേ​ർ ചൊ​വ്വാ​ഴ്ച രോ​ഗ​വി​മു​ക്ത​രാ​യി.

ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 7138 ആ​യി. 15097 പേ​രാ​ണു ഇ​പ്പോ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 196 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​ബ്ദു​ള്ള അ​ൽ സ​ന​ദ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.