വി​ദ്യാ​ർ​ഥി​നി​യു​ടെ കൊ​ല​പാ​ത​കം: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നു പി​ന്നാ​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Monday, June 1, 2020 4:20 PM IST
കൊ​ച്ചി: പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ മാ​ന​ഭം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി കു​ന്പ​ളം കു​റ്റേ​പ്പ​റ​ന്പി​ൽ സ​ഫ​ർ ഷാ ​അ​റ​സ്റ്റി​ൽ. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കേ​സി​ൽ കു​റ്റ​പ​ത്രം ന​ൽ​കി​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് സ​ഫ​ർ ജാ​മ്യം നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

പ്രോ​സി​ക്യൂ​ഷ​ന്‍റെ ഒ​ത്തു​ക​ളി​യി​ലൂ​ടെ​യാ​ണ് പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ച​ത്. കേ​സി​ല്‍ കു​റ്റ​പ​ത്രം ന​ല്‍​കി​യി​ല്ലെ​ന്ന് പ്ര​തി​ഭാ​ഗം കോ​ട​തി​യെ അ​റി​യി​ച്ച​പ്പോ​ള്‍ പ്രോ​സി​ക്യൂ​ഷ​നും ഇ​ക്കാ​ര്യം ശ​രി​യാ​ണെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഗു​രു​ത​ര​മാ​യ കേ​സി​ല്‍ കു​റ്റ​പ​ത്രം വൈ​കി​യ​തി​നെ​തി​രേ കോ​ട​തി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, കേ​സി​ല്‍ 90 ദി​വ​സം പൂ​ര്‍​ത്തി​യാ​ക്കു​ന്ന ഏ​പ്രി​ല്‍ എ​ട്ടി​ന് മു​മ്പ് ത​ന്നെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ചാ​ര​ണ കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

ജ​നു​വ​രി ഏ​ഴി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​തി മാ​ന​ഭം​ഗം ചെ​യ്ത ശേ​ഷം ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യി​ലെ വാ​ല്‍​പ്പാ​റ വ​ന​ത്തി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ പ്ര​തി പി​ടി​യി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.