മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി​ക്കു പി​ന്നാ​ലെ ഗോ​വ​യി​ൽ ബി​ജെ​പി എം​എ​ൽ​എ​യ്ക്കും കോ​വി​ഡ്
Wednesday, July 1, 2020 5:42 PM IST
പ​നാ​ജി: ഗോ​വ​യി​ൽ ബി​ജെ​പി എം​എ​ൽ​എ​യ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മു​തി​ർ​ന്ന ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എം​എ​ൽ​എ​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച എം​എ​ൽ​എ മാ​ർ​ഗോ​യി​ലെ ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വി​ടെ കോ​വി​ഡ് രോ​ഗി​ക​ളെ മാ​ത്ര​മാ​ണു ചി​കി​ത്സി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് എം​എ​ൽ​എ​യു​ടെ ഫ​ലം പോ​സി​റ്റീ​വാ​യ​ത്.

ക​ഴി​ഞ്ഞ മാ​സം ഗോ​വ​യി​ലെ മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​വും ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

ഗോ​വ​യി​ൽ ഇ​തു​വ​രെ 1,315 പേ​ർ​ക്കാ​ണ് കോ​വി​ഡ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. മൂ​ന്നു മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.