സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ഇ​രു​നൂ​റ് ക​ട​ന്നു; സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ 27 പേ​ർ​ക്ക് രോ​ഗം
Friday, July 3, 2020 6:32 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച 211 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 201 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 138 പേ​ർ വി​ദേ​ശ​ത്ത് നി​ന്നും 39 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രാ​ണ്. 27 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു.

അ​തേ​സ​മ​യം, ആ​ദ്യ​മാ​യാ​ണ് ദി​നം​പ്ര​തി​യു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​രു​നൂ​റു ക​ട​ക്കു​ന്ന​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ആ​റ് സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും, എ​യ​ർ ക്രൂ​വി​ൽ നി​ന്നു​ള്ള ഒ​രാ​ളും ഉ​ൾ​പ്പെ​ടും. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് പു​റ​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും രോ​ഗം ബാ​ധി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

പോ​സി​റ്റീ​വാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്: മ​ല​പ്പു​റം-35, കൊ​ല്ലം-23, ആ​ല​പ്പു​ഴ-21, തൃ​ശൂ​ർ -21, ക​ണ്ണൂ​ർ -18, എ​റ​ണാ​കു​ളം -17, തി​രു​വ​ന​ന്ത​പു​രം- 17 പാ​ല​ക്കാ​ട് -14 കോ​ട്ട​യം -14 കോ​ഴി​ക്കോ​ട് -14 കാ​സ​ർ​കോ​ട് -7 പ​ത്ത​നം​തി​ട്ട -2 ഇ​ടു​ക്കി -2 വ​യ​നാ​ട് -1.

നെ​ഗ​റ്റീ​വാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ : തി​രു​വ​ന​ന്ത​പു​രം -5, പ​ത്ത​നം​തി​ട്ട- 29, ആ​ല​പ്പു​ഴ- 2, കോ​ട്ട​യം- 16, എ​റ​ണാ​കു​ളം- 20, തൃ​ശൂ​ർ- 5, പാ​ല​ക്കാ​ട് -68, മ​ല​പ്പു​റം -10, കോ​ഴി​ക്കോ​ട്- 11, വ​യ​നാ​ട് -10, ക​ണ്ണൂ​ർ -13, കാ​സ​ർ​കോ​ട്- 12.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റിനിടെ 7,306 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. ഇ​തു​വ​രെ 4,964 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ൽ 2,098 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 2,894 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന് 378 പേ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കി.

ഇ​തു​വ​രെ 1,71,773 സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. ഇ​തി​ൽ 4,834 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം വ​രാ​നു​ണ്ട്. ഇ​തു​വ​രെ സെ​ന്‍റി​ന​ൽ സ​ർ​വൈ​ല​ൻ​സ് വ​ഴി 53,922 സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. അ​തി​ൽ 51,840 നെ​ഗ​റ്റീ​വാ​യി. ആകെ ഹോട്സ്പോട്ടുകൾ 130.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.