ചൈ​ന​യു​ടെ ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹോ​ങ്കോം​ഗു​മാ​യു​ള്ള ചി​ല ക​രാ​റു​ക​ൾ താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി കാ​ന​ഡ
Saturday, July 4, 2020 9:20 AM IST
ഒ​ട്ടാ​വ: ചൈ​ന​യു​ടെ പു​തി​യ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​ന​ഡ ഹോ​ങ്കോം​ഗു​മാ​യു​ള്ള ചി​ല ക​രാ​റു​ക​ൾ താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട് . യാ​ത്രാ നി​ർ​ദ്ദേ​ശ​ങ്ങ​ളി​ലും കാ​ന​ഡ മാ​റ്റം വ​രു​ത്തി.

ഹോ​ങ്കോം​ഗി​ലെ അ​സ്വ​സ്ഥ​ത​ക​ളെ കു​റി​ച്ച് വ​ലി​യ ആ​ശ​ങ്ക​ക​ളു​ണ്ടെ​ന്ന് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രു​ഡോ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ചൈ​ന- ഹോ​ങ്കോം​ഗ് ബ​ന്ധ​ത്തി​ലെ ച​ട്ട​ക്കൂ​ട് ഹോ​ങ്കോം​ഗി​ലെ ഏ​ഴ​ര ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല മൂ​ന്നു​ല​ക്ഷം ക​നേ​ഡി​യന്മാ​ർ​ക്കും പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ത​ങ്ങ​ളു​ടെ പൗ​രന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.