ക​ട​ൽ കൊ​ല​ക്കേ​സ്: കേ​ന്ദ്ര ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ കേ​ര​ളം
Saturday, July 4, 2020 8:02 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​റ്റാ​ലി​യ​ൻ ക​പ്പ​ലി​ലെ നാ​വി​ക​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സി​ൽ അ​ർ​ഹി​ക്കു​ന്ന ഗൗ​ര​വ​ത്തോ​ടെ​യു​ള്ള ഇ​ട​പെ​ട​ൽ അ​ന്താ രാ​ഷ്ട്ര ട്രി​ബ്യൂ​ണ​ലി​ൽ (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രി​ബ്യൂ​ണ​ൽ ഓ​ണ്‍ ലോ ​ഓ​ഫ് ദ ​സീ) ഉ​ണ്ടാ​യി​ല്ലെ​ന്ന് കേ​ര​ളം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ക​ത്ത​യ​ച്ചു.

പ്ര​തി​ക​ളെ ഇ​ന്ത്യ​ൻ കോ​ട​തി​യി​ൽ വി​ചാ​ര​ണ ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന വി​ധി അ​ന്താ​രാ​ഷ്ട്ര ട്രി​ബ്യൂ​ണ​ലി​ൽ നി​ന്നു​ണ്ടാ​യ​ത് ഞെ​ട്ടി​ക്കു​ന്ന​താ​ണ്. കേ​സി​ൽ ന​മ്മു​ടെ പൗ ​ര​ന്മാ​ർ​ക്ക് സാ​ധ്യ​മാ​യ നീ​തി ല​ഭ്യ​മാ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ട്രി​ബ്യൂ​ണ​ൽ വി​ധി മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ​യും ദുഃ​ഖം കൂ​ട്ടി. സു​പ്രീം​കോ​ട​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ ങ്മൂ​ല​മ​നു​സ​രി​ച്ച് ട്രി​ബ്യൂ​ണ​ൽ വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ പോ​കാ​ൻ ക​ഴി​യി​ല്ല. ഇ​താ​ണ് സ്ഥി​തി​യെ​ങ്കി​ൽ, കു​റ്റ​വാ​ളി​ക​ൾ ഇ​റ്റ​ലി​യി​ലെ കോ​ട​തി​യി​ൽ നീ​തി​പൂ​ർ​വ്വ​ക മാ​യി വി​ചാ​ര​ണ ചെ​യ്യ​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ഇ​ന്ത്യാ​ഗ​വ​ണ്‍​മെ​ന്‍റ് സ​മ്മ​ർ​ദ്ദ​മു​യ​ർ​ത്ത​ണം- മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​സി​ൽ മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ ഇ​ന്ത്യ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ട്രി​ബ്യൂ​ണ​ൽ വി​ധി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് വി​ല​പ്പെ​ട്ട ര​ണ്ട് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​തി​ന്, ഉയ​ർ​ന്ന ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം. കൂ​ടി​യാ​ലോ​ച​ന​ക​ളി​ലൂ​ടെ ഇ​തു സാ​ധ്യ​മാ​കു​ന്നി​ല്ലെ​ങ്കി​ൽ നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്ക​കം (ഒ​രു വ​ർ ഷം) ​ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്ക​ണം.

കു​റ്റ​വാ​ളി​ക​ൾ ഇ​ന്ത്യ​യി​ലെ വി​ചാ​ര​ണ​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ഈ ​പ്ര​ശ്ന​ത്തി​ൽ മ​റ്റു സാ​ധ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​യ​ച്ച ഇ-​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.