കു​തി​ച്ചു​യ​ർ​ന്ന് കോ​വി​ഡ്; ഇ​ന്ന് 225 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു, 38 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ
Sunday, July 5, 2020 6:09 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 225 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ദി​വ​സ​മാ​ണ് ഇ​രു​നൂ​റി​ലേ​റെ പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക രി​ക്കു​ന്ന​ത്. 38 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ്പ​ർ​ക്ക രോ​ഗി​ക​ളു​ള്ള​ത്. ജി​ല്ല​യി​ൽ 22 പേ​ർ​ക്കാ​ണ് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന​ത്. 126 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 117 പേ​രും വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​താ​ണ്. 57 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു വ​ന്ന​വ​ർ. ഇ​തു​കൂ​ടാ​തെ ക​ണ്ണൂ​രി​ലെ ഏ​ഴ് ഡി​എ​സ്‌​സി ജ​വാ​ന്മാ​ര്‍​ക്കും ര​ണ്ട് സി​ഐ​എ​സ്എ​ഫ് ജ​വാ​ന്മാ​ര്‍​ക്കും തൃ​ശൂ​രി​ലെ ര​ണ്ട് ബി​എ​സ്എ​ഫ്കാ​ര്‍​ക്കും ര​ണ്ട് ക​പ്പ​ൽ ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 1,80,939. നി​ല​വി​ൽ 2228 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 3174 പേ​ര്‍​ക്ക് ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്:

പാ​ല​ക്കാ​ട്-29, കാ​സ​ര്‍​ഗോ​ഡ്-28, തി​രു​വ​ന​ന്ത​പു​രം-27, മ​ല​പ്പു​റം-26, ക​ണ്ണൂ​ര്‍-25, കോ​ഴി​ക്കോ​ട്-20, ആ​ല​പ്പു​ഴ-13, എ​റ​ണാ​കു​ളം- 12, തൃ​ശൂ​ര്‍-12, കൊ​ല്ലം-10, കോ​ട്ട​യം-8, ഇ​ടു​ക്കി-6, വ​യ​നാ​ട്-6, പ​ത്ത​നം​തി​ട്ട-3.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.