ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ താ​മ​സി​ച്ചി​രു​ന്ന അ​ടു​ത്ത ബ​ന്ധു​വി​ന് കോ​വി​ഡ്
Tuesday, July 7, 2020 8:11 PM IST
പാ​റ്റ്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ അ​ടു​ത്ത ബ​ന്ധു​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പാ​റ്റ്ന​യി​ലെ വ​സ​തി​യി​ൽ നി​തീ​ഷി​നൊ​പ്പം താ​മ​സി​ച്ചി​രു​ന്ന അ​ന​ന്ത​ര​വ​ൾ​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ പാ​റ്റ്ന​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്നു പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

സം​സ്ഥാ​ന ലെ​ജി​സ്ലേ​റ്റീ​വ് കൗ​ണ്‍​സി​ൽ ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ അ​വ​ദേ​ശ് നാ​രാ​യ​ൻ സിം​ഗി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ മു​ഴു​വ​ൻ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഈ ​മാ​സം ഒ​ന്നി​ന് എം​എ​ൽ​എ​സി​മാ​രു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​വെ സിം​ഗു​മാ​യി ഇ​ട​പ​ഴ​കി​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വ്യാ​പ​ക കോ​വി​ഡ് ടെ​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.