കേ​ര​ളം കോ​വി​ഡ് ഭീ​തി​യി​ൽ; ഒറ്റദിനം 300 ക​വി​ഞ്ഞ് രോ​ഗി​ക​ൾ, 90 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ
Wednesday, July 8, 2020 6:28 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 301 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​തി​ദി​ന​കേ​സ് 300 ക​ട​ക്കു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​യാ​ണ്. സ​മ്പ ർ​ക്ക​ത്തി​ലൂ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്കു രോ​ഗ​ബാ​ധ​യു​ണ്ടാ​യ ദി​വ​സം കൂ​ടി​യാ​ണ് ഇ​ന്ന്. 90 പേ​ർ​ക്കാ​ണ് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട​ത്.

തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​ത്. ഇ​വി​ടെ 64 പേ​ര്‍​ക്ക് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 60 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. മ​ല​പ്പു​റ​ത്ത് 46 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 107 പേ​ർ ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടി. 3561 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി​യ​ത്.

രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട വ​രി​ൽ 99 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 95 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന​വ​രാ​ണ്. 421 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 2605 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1,85,546 പേ​രാ​ണ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 11,250 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.


കോ​വി​ഡ് രോ​ഗി​ക​ൾ ജി​ല്ല​തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം-64
മ​ല​പ്പു​റം-46
തൃ​ശൂ​ർ-25
പാ​ല​ക്കാ​ട്-25
ക​ണ്ണൂ​ര്‍-22
ഇ​ടു​ക്കി-20
ആ​ല​പ്പു​ഴ-18
കോ​ട്ട​യം-17​എ​റ​ണാ​കു​ളം-16
കോ​ഴി​ക്കോ​ട്-15
വ​യ​നാ​ട്-14
കൊ​ല്ലം-8
പ​ത്ത​നം​തി​ട്ട-7
കാ​സ​ർ​ഗോ​ഡ്- 4

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ ജി​ല്ല​തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം-60
എ​റ​ണാ​കു​ളം-9
മ​ല​പ്പു​റം-7
കോ​ഴി​ക്കോ​ട്-5
ആ​ല​പ്പു​ഴ-3
പ​ത്ത​നം​തി​ട്ട-2
കോ​ട്ട​യം-2​കൊ​ല്ലം-1
ഇ​ടു​ക്കി-1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.