സ്വ​പ്ന​യും സ​ന്ദീ​പു​മാ​യി എ​ൻ​ഐ​എ സം​ഘം കേ​ര​ള​ത്തി​ലേ​ക്ക്; കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തും
Sunday, July 12, 2020 11:13 AM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത സ്വ​പ്ന സു​രേ​ഷി​നെ​യും സ​ന്ദീ​പി​നെ​യും കേ​ര​ള​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്നു. വൈ​കി​ട്ടോ​ടെ ഇ​രു​വ​രെ​യും കൊ​ച്ചി​യി​ൽ എ​ത്തി​ച്ചു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​രു​വ​രെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും വി​ധേ​യ​രാ​ക്കി​യേ​ക്കും.

റോ​ഡ് മാ​ർ​ഗ​മാ​ണ് ഇ​രു​വ​രെ​യും കൊ​ച്ചി​യി​ലേ​ക്ക് എ​ത്തി​ക്കു​ക. ഇ​വ​രെ​യും കൊ​ണ്ടു​ള്ള എ​ൻ​ഐ​എ സം​ഘം ബം​ഗ​ളു​രു​വി​ൽ​നി​ന്നു പു​റ​പ്പെ​ട്ടു. കൊ​ച്ചി​യി​ൽ എ​ത്തി​ച്ച​തി​നു ശേ​ഷം ഇ​വ​രെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ​യാ​യി​രി​ക്കും എ​ൻ​ഐ​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യെ​ന്നാ​ണു വി​വ​രം.

ശ​നി​യാ​ഴ്ച​യാ​ണ് എ​ൻ​ഐ​എ സം​ഘം സ്വ​പ്ന​യെ​യും സ​ന്ദീ​പി​നെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. നാ​ഗാ​ലാ​ൻ​ഡി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള നീ​ക്ക​ത്തി​നി​ടെ​യാ​ണു സ്വ​പ്ന​യും സ​ന്ദീ​പും പി​ടി​യി​ലാ​യ​തെ​ന്നാ​ണു സൂ​ച​ന. ബം​ഗ​ളു​രു​വി​ലെ​ത്തി നാ​ഗാ​ലാ​ൻ​ഡി​ലെ സ​ന്ദീ​പി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ റി​സോ​ർ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ൽ സ്വ​പ്ന​യു​ടെ മ​ക​ളു​ടെ ഫോ​ണ്‍ പി​ന്തു​ട​ർ​ന്ന് എ​ൻ​ഐ​എ ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളി​ൽ​നി​ന്നു പാ​സ്പോ​ർ​ട്ടും ര​ണ്ടു ല​ക്ഷം രൂ​പ​യും എ​ൻ​ഐ​എ സം​ഘം പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. വൈ​കി​ട്ട് ഏ​ഴോ​ടെ പി​ടി​യി​ലാ​യ ഇ​രു​വ​രെ​യും ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ വ​രെ ചോ​ദ്യം​ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.