ശ​മ്പ​ളം ലഭിച്ചില്ല; പ്ര​ത്യേ​ക കോ​വി​ഡ് ഡ്യൂ​ട്ടി​ക്ക് മ​ഹാ​രാ​ഷ്ട്ര​യി​ൽ പോ​യ മ​ല​യാ​ളി ഡോ​ക്ട​ർ​മാ​ർ മ​ട​ങ്ങു​ന്നു
Thursday, July 16, 2020 3:57 PM IST
മും​ബൈ: പ്ര​ത്യേ​ക കോ​വി​ഡ് ഡ്യൂ​ട്ടി​ക്കാ​യി കേ​ര​ള​ത്തി​ല്‍ നി​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് പോ​യ മലയാളി ഡോ​ക്ട​ര്‍​മാ​ര്‍ കേ​ര​ള​ത്തി​ലേ​ക്ക് തി​രി​കെ മ​ട​ങ്ങു​ന്നു. ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ തി​രി​കെ മ​ട​ങ്ങു​ന്ന​ത്. 15 ഡോ​ക്ട​ർ​മാ​ർ ഇ​തി​നോ​ട​കം ത​ന്നെ മ​ട​ങ്ങി​യെ​ന്നും 25 പേ​ർ ഉ​ട​ൻ ത​ന്നെ മ​ട​ങ്ങു​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ്രി​ഹ​ൻ​മും​ബൈ മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​ണ് 40 ഡോ​ക്ട​ർ​മാ​ർ മും​ബൈ​യി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​വ​ർ​ക്ക് ഇ​തു​വ​രെ​യും ശ​മ്പ​ളം ന​ൽ​കി​യി​ട്ടി​ല്ല. ഇ​വ​ർ​ക്കൊ​പ്പം പോ​യ ന​ഴ്സു​മാ​ർ​ക്കും ശ​മ്പ​ളം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

ജൂ​ൺ ഒ​ൻ​പ​തി​നാ​ണ് 40 ഡോ​ക്ട​ർ​മാ​രും 35 ന​ഴ്സു​മാ​രും അ​ട​ങ്ങു​ന്ന സം​ഘം മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​ത്തി​യ​ത്. സ്പെ​ഷ്യ​ലൈ​സ്ഡ് ഡോ​ക്ട​ർ​മാ​ർ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യും എം​ബി​ബി​എ​സ് ഡോ​ക്ട​ർ​മാ​ർ​ക്ക് 80,000 രൂ​പ​യും ന​ഴ്സു​മാ​ർ​ക്ക് 35,000 രൂ​പ​യും യാ​ത്ര ചെ​ല​വു​മാ​ണ് വാ​ഗ്ദാ​നം ചെ​യ്ത​ത്.

എ​ന്നാ​ൽ ശ​മ്പ​ളം ന​ൽ​കു​ക​യോ യാ​ത്ര ചെ​ല​വു​ക​ൾ ന​ൽ​കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. സെ​വ​ൻ ഹി​ൽ​സ് ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ന​ഴ്സു​മാ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കി​യെ​ന്ന് ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന യു​എ​ൻ​എ(​യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ) അ​റി​യി​ച്ചു. എ​ന്നാ​ൽ ബി​എം​സി നി​യോ​ഗി​ച്ച ന​ഴ്സു​മാ​ർ​ക്ക് ശ​മ്പ​ളം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും സം​ഘ​ട​ന ആ​രോ​പി​ച്ചു.

ആ​ദ്യം ജൂ​ലൈ അ​ഞ്ചി​ന് ശ​മ്പ​ളം ന​ൽ​കു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്. പി​ന്നീ​ട് തീ​യ​തി പ​ത്തി​ലേ​ക്കു മാ​റ്റി. അ​തി​ന് ശേ​ഷം ജൂ​ലൈ 13 ലേ​ക്ക് നീ​ട്ടി. എ​ന്നാ​ൽ ശ​മ്പ​ളം ഇ​തു​വ​രെ​യും ല​ഭി​ച്ചി​ല്ലെ​ന്ന് ഡോ. ​സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ശ​മ്പ​ളം അ​വ​രു​ടെ അ​ക്കൗ​ണ്ടി​ൽ ഉ​ട​ൻ എ​ത്തു​മെ​ന്ന് ബ്രി​ഹ​ൻ മും​ബൈ മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.