കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച ബി​ജെ​പി എം​എ​ൽ​എ​ക്കെ​തി​രെ കേ​സ്
Tuesday, August 4, 2020 12:49 PM IST
അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് അ​നു​മ​തി​യി​ല്ലാ​തെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​ച്ച ബി​ജെ​പി എം​എ​ൽ​എ​ക്കെ​തി​രെ കേ​സ്. മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കൂ​ടി​യാ​യ സു​ദീ​പ് റോ​യ് ബ​ർ​മ​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

കോ​വി​ഡ് കെ​യ​ർ​സെ​ന്‍റ​റി​ൽ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളി​ലെ​ന്ന് ഗ​ർ​ഭി​ണി​യാ​യ രോ​ഗി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ആ​രോ​പ​ണം ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് സു​ദീ​പ് റോ​യ് ഇ​വി​ടെ എ​ത്തി​യ​ത്. പി​പി​ഇ കി​റ്റ് ധ​രി​ച്ചാ​യി​രു​ന്നു എം​എ​ൽ​എ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ച്ച​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം എം​എ​ൽ​എ​യോ​ട് 14 ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ എം​എ​ൽ​എ ഇ​തി​ന് ത​യാ​റാ​യി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.