ന​വ​ജാ​ത ശി​ശു​വി​ന്‍റെ മ​ര​ണം: അ​ന്വേ​ഷ​ണം ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്
Wednesday, August 5, 2020 4:52 PM IST
വൈ​ക്കം: ചെ​ന്പി​ൽ വേ​ന്പ​നാ​ട്ടു കാ​യ​ലോ​ര​ത്ത് ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​ശാ​വ​ർ​ക്ക​ർ​മാ​രി​ലേ​ക്കും ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും. വൈ​ക്ക​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ആ​ശാ​വ​ർ​ക്ക​ർ​മാ​രി​ൽ​നി​ന്നും പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം, താ​ലൂ​ക്ക് ആ​ശു​പ​തി അ​ട​ക്ക​മു​ള്ള ആ​തു​രാ​ല​യ​ങ്ങ​ളി​ൽ​നി​ന്നും പോ​ലീ​സ് വി​വ​ര​ങ്ങ​ൾ തേ​ടും.

മൂ​ന്നു ദി​വ​സ​ത്തി​ല​ധി​കം പ​ഴ​ക്കം മൃ​ത​ദേ​ഹ​ത്തി​നു​ള്ള​തി​നാ​ൽ വൈ​ക്ക​ത്തി​ന​പ്പു​റ​ത്തു​നി​ന്ന് ഒ​ഴു​കി വ​ന്ന​താ​ണെ​ന്ന സം​ശ​യ​വും പോ​ലി​സി​നു​ണ്ട്. എ​റ​ണാ​കു​ളം, അ​രൂ​ർ, പെ​രു​ന്പ​ളം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചേ​ക്കും.

വ്യാ​ഴാ​ഴ്ച മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ന്പോ​ഴെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ. ചെ​ന്പ് പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ലെ കാ​ട്ടാ​ന്പ​ള്ളി ഭാ​ഗ​ത്ത് കാ​യ​ലോ​ര​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ര​ണ്ടാ​ഴ്ച​യോ​ളം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​നു മു​ന്നു ദി​വ​സ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്നു.

കു​ഞ്ഞു ജ​നി​ച്ച​തു​മാ​യി ക​ണ​ക്കാ​ക്കി​യു​ള്ള കാ​ല​യ​ള​വി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന പ്ര​സ​വ​ങ്ങ​ളെ​ക്കു​റി​ച്ചു പോ​ലീ​സ് അ​ന്വേ​ഷി​ക്കും. ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​ന്ന പ്ര​സ​വ​ങ്ങ​ളി​ൽ ജ​നി​ച്ച കു​ഞ്ഞു​ങ്ങ​ൾ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മു​ണ്ടോ​യെ​ന്നും ആ​ശു​പ​ത്രി​യി​ലെ​ത്താ​തെ സ്വാ​ഭാ​വി​ക​മാ​യി പ്ര​സ​വം ന​ട​ന്ന ശേ​ഷം കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി ആ​രെ​ങ്കി​ലും കാ​യ​ലി​ൽ ത​ള്ളി​യ​താ​ണോ​യെ​ന്നും അ​ന്വേ​ഷി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.