കോ​വി​ഡ് രോ​ഗ​വ്യാ​പ​നം കൂ​ടു​മ്പോ​ൾ മോ​ദി സ​ർ​ക്കാ​രി​നെ കാ​ണാ​നി​ല്ലെ​ന്ന് രാ​ഹു​ൽ
Friday, August 7, 2020 12:11 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 20 ല​ക്ഷം ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യെ വി​മ​ര്‍​ശി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. രോ​ഗ​വ്യാ​പ​നം കൂ​ടു​മ്പോ​ള്‍ മോ​ദി സ​ര്‍​ക്കാ​രി​നെ കാ​ണാ​നി​ല്ലെ​ന്ന് അദ്ദേഹം വിമർശിച്ചു. രോ​ഗി​ക​ളു​ടെ എ​ണ്ണം 10 ല​ക്ഷം ക​ട​ന്ന​പ്പോ​ള്‍ താ​ന്‍ ന​ല്‍​കി​യ മു​ന്ന​റി​യി​പ്പ് ഓ​ര്‍​മി​പ്പി​ച്ചാ​ണ് അദ്ദേഹത്തിന്‍റെ ട്വീറ്റ്.

ഓ​ഗ​സ്റ്റ് 10 ആ​കു​മ്പോഴേ​ക്കും രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 20 ല​ക്ഷ​മാ​കു​മെ​ന്ന് രാ​ഹു​ല്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി ആ​വി​ഷ്‌​ക്ക​രി​ക്ക​ണ​മെ​ന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അ​തേ​സ​മ​യം, രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 20,27,075 ആ​യി. 62,538 പേ​ര്‍​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം ബാ​ധി​ച്ച​ത്. രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണം 41,585 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.