പെ​ട്ടി​മു​ടി​യി​ല്‍ നി​ന്നും രണ്ടു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി; മ​ര​ണ സം​ഖ്യ 55
Wednesday, August 12, 2020 2:16 PM IST
മൂ​ന്നാ​ർ: പെ​ട്ടി​മു​ടി​യി​ല്‍ രണ്ടു മൃ​ത​ദേ​ഹങ്ങൾ കൂ​ടി ക​ണ്ടെ​ത്തി. ക​ന്നി​യാ​റി​ല്‍ നി​ന്നും ആ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇതോടൊപ്പം മറ്റൊരു സ്ത്രീയുടെയും മൃതദേഹം ലഭിച്ചു.

പെട്ടിമുടി ദുരന്തഭൂമിയിൽ നിന്നും ഇന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇ​തോ​ടെ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ചവരുടെ എണ്ണം 55 ആയി. 15 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.