കോ​വി​ഡ് ല​ക്ഷ​ണ​മു​ള്ള​യാ​ളെ ബൈ​ക്കി​ലി​രു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് തൃ​ണ​മൂ​ൽ നേ​താ​വ്
Thursday, August 13, 2020 2:50 PM IST
കോ​ൽ​ക്ക​ത്ത: കോ​വി​ഡ് ല​ക്ഷ​ണ​മു​ള്ള​യാ​ളെ പി​പി​ഇ കി​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലി​രു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ത്രി​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ്. വെ​സ്റ്റ് ബം​ഗാ​ളി​ലെ ജാ​ര്‍​ഗ്രാം ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

43കാ​ര​നാ​യ അ​മ​ല്‍ ബാ​രി​ക്കി​നെ ബൈ​ക്കി​ന് പു​റ​കി​ല്‍ ഇ​രു​ത്തി​യാ​ണ് തൃ​ണ​മൂ​ല്‍ നേ​താ​വ് സ​ത്യാ​കം പ​ട്‌​നാ​യി​ക് ബൈ​ക്ക് ഓ​ടി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​ത്. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​യാ​യ അ​മ​ല്‍ ത​ന്‍റെ ഗ്രാ​മ​മാ​യ സി​ജു​വ​യി​ലേ​ക്ക് അ​ടു​ത്തി​ടെ​യാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്.

അ​മ​ലി​ന് പ​നി​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​വാ​ന്‍ ഇ​ദ്ദേ​ഹ​ത്തി​ന് ആം​ബു​ല​ന്‍​സ് ല​ഭി​ച്ചി​ല്ല. ഇ​ക്കാ​ര്യ​മ​റി​ഞ്ഞ സ​ത്യാ​കം പ​ട്‌​നാ​യി​ക് ര​ണ്ടാ​മ​തൊ​ന്ന് ചി​ന്തി​ക്കാ​തെ മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ല്‍ പോ​യി പി​പി​ഇ കി​റ്റ് വാ​ങ്ങി ധ​രി​ച്ച് ത​ന്‍റെ ബൈ​ക്കി​ല്‍ അ​മ​ല്‍ ബാ​രി​ക്കി​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​യി.

അ​മ​ല്‍ ബാ​രി​ക്കി​ന്‍റെ ഭാ​ര്യ​യോ​ടും മ​ക്ക​ളോ​ടും സം​സാ​രി​ച്ച​തി​നു ശേ​ഷം അ​ദ്ദേ​ഹ​വു​മാ​യി സ​ത്യാ​കം, ബൈ​ക്കി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. അ​മ​ലി​ന്‍റെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഖ​രി​ച്ചു. സ്ര​വം എ​ടു​ത്ത​തി​നു ശേ​ഷം അ​മ​ലി​നെ തി​രി​കെ വീ​ട്ടി​ല്‍ കൊ​ണ്ടു വി​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ പ​രി​ശോ​ധ​ന ഫ​ലം ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ യു​വ​ജ​ന സം​ഘ​ട​നാ വി​ഭാ​ഗം നേ​താ​വാ​ണ് സ​ത്യാ​കം പ​ട്‌​നാ​യി​ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.