ബാ​ഴ്സ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന് വ​ന്പ​ൻ ജ​യം
Saturday, August 15, 2020 6:00 AM IST
ലി​സ്ബ​ണ്‍: ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ ക്വാ​ർ​ട്ട​റി​ൽ ബാ​ഴ്സ​ലോ​ണ​യെ ത​റ​പ​റ്റി​ച്ച് ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന് വ​ന്പ​ൻ ജ​യം. ര​ണ്ടി​നെ​തി​രെ എ​ട്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം.

മ​ത്സ​ര​ത്തി​ന്‍റെ നാ​ലാം മി​നി​റ്റി​ൽ ത​ന്നെ ബാ​ഴ്സ​ലോ​ണ​യു​ടെ വ​ല കു​ലു​ങ്ങി. മു​ള്ള​റാ​യി​രു​ന്നു ബാ​ഴ്സ​യ്ക്ക് ആ​ദ്യ പ്ര​ഹ​രം എ​ൽ​പ്പി​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ അ​ലാ​ബ​യു​ടെ പി​ഴ​വി​ലൂ​ടെ ബാ​ഴ്സ സ​മ​നി​ല​യി​ലെ​ത്തി. അ​ലാ​ബ​യു​ടെ വ​ക ഒ​രു സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ ആ​യി​രു​ന്നു ബാ​ഴ്സ​ലോ​ണ സ​മ​നി​ല നേ​ടി​യ​ത്.

പി​ന്നെ മ​ത്സ​ര​ത്തി​ൽ ക​ണ്ട​ത് ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന്‍റെ ആ​ക്ര​മ​ണ​മാ​യി​രു​ന്നു. 21-ാം മി​നി​റ്റി​ൽ പെ​രി​സി​ച് ബാ​ഴ്സ​യു​ടെ വ​ല വീ​ണ്ടും കു​ലു​ക്കി. ആ​റ് മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ൾ ഗ്നാ​ബ​റി​യു​ടെ വ​ക ഒ​രു ഗോ​ൾ കൂടി. പി​ന്നാ​ലെ 31-ാം മി​നി​റ്റിൽ മു​ള്ള​റി​ന്‍റെ ര​ണ്ടാം ഗോ​ൾ പി​റ​ന്നു. ആ​ദ്യ പ​കു​തി 4-1നാ​ണ് അ​വ​സാ​നി​ച്ച​ത്.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ബാ​ഴ്സ സു​വാ​ര​സി​ലൂ​ടെ ഒ​രു ഗോ​ൾ കൂ​ടി തി​രി​ച്ച​ടി​ച്ചു. ഇ​തോ​ടെ ബാ​ഴ്സ​യ്ക്കു​മേ​ൽ ബ​യേ​ണ്‍ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ചു. 63-ാം മി​നി​റ്റി​ൽ കി​മ്മി​ച്ചി​ലൂ​ടെ ബ​യേ​ണ്‍ വീ​ണ്ടും ബാ​ഴ്സ​യു​ടെ വ​ല കു​ലു​ക്കി. പി​ന്നീ​ട് ലെ​വ​ൻ​ഡോ​സ്കി​യു​ടെ അവസമായിരുന്നു. 82-ാം മി​നി​റ്റി​ലാ​യി​രു​ന്നു ലെ​വ​ൻ​ഡോ​സ്കി​യു​ടെ വക ഗോ​ൾ പിറന്നത്.

അവസാനം കു​ടി​ഞ്ഞോ​യു​ടെ ഊ​ഴ​മാ​യി​രു​ന്നു. 85-ാം മി​നി​റ്റി​ലും 89-ാം മി​നി​റ്റി​ലും കു​ടി​ഞ്ഞോ ബാ​ഴ്സ​യു​ടെ പോ​സ്റ്റി​ലേ​ക്ക് നി​റ​യൊ​ഴി​ച്ചു. ബാ​ഴ്സ​ലോ​ണ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മോ​ശം ചാ​ന്പ്യ​ൻ​സ് ലീ​ഗ് പ​രാ​ജ​യ​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.