ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​രി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം ത​ള്ളി
Sunday, September 27, 2020 7:47 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​​ടക​യി​ൽ യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​വി​ശ്വാ​സ പ്ര​മേ​യം ത​ള്ളി. രാ​ത്രി വൈ​കി​യും തു​ട​ർ​ന്ന ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ ശ​ബ്ദ​വോ​ട്ടോ​ടെ​യാ​യി​രു​ന്നു പ്ര​മേ​യം ത​ള്ള​യി​ത്.

കോ​വി​ഡ് ബാ​ധി​ച്ച​തി​നാ​ൽ നി​ര​വ​ധി എം​എ​ൽ​എ​മാ​ർ​ക്ക് സ​ഭ​യി​ൽ എ​ത്താ​നാ​കി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നാ​ൽ ശ​ബ്ദ​വോ​ട്ട് ന​ട​ത്താ​മെ​ന്ന സ്പീ​ക്ക​റു​ടെ നി​ർ​ദേ​ശം കോ​ൺ​ഗ്ര​സും അം​ഗീ​ക​രി​ച്ചി​രു​ന്നു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷ​നേ​താ​വ് സി​ദ്ദ​രാ​മ​യ്യ അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പ്ര​മേ​യ​ത്തെ ജെ​ഡി​എ​സ് അ​നു​കൂ​ലി​ച്ചി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.