സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി പോ​ലീ​സ് ആ​ക്ട് ഭേ​ദ​ഗ​തി; ഡി​ജി​പി​യു​ടെ ശി​പാ​ർ​ശ
Wednesday, September 30, 2020 9:15 PM IST
തി​രു​വ​ന​ന്ത​പു​രം: സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു​ള​ള വ​കു​പ്പു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പോ​ലീ​സ് ആ​ക്ട് ഭേ​ദ​ഗ​തി വേ​ണ​മെ​ന്നു ശി​പാ​ർ​ശ. വാ​ക്കു​ക​ളും ദൃ​ശ്യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ലൈം​ഗി​ക അ​ധി​ക്ഷേ​പം ജാ​മ്യ​മി​ല്ലാ കു​റ്റ​മാ​ക്ക​ണ​മെ​ന്നാ​ണു സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച ശി​പാ​ർ​ശ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

കൂ​ടാ​തെ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞും എ​ഴു​തി​യും അ​ധി​ക്ഷേ​പി​ക്കു​ന്ന​തും സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ക​ട​ന്നു ക​യ​റു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​ക്ക​ണം. സം​സ്ഥാ​ന​ത്ത് സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സം വി​ജ​യ് പി. ​നാ​യ​രു​ടെ യൂ ​ട്യൂ​ബ് വീ​ഡി​യോ ഏ​റെ വി​വാ​ദ​മാ​കു​ക​യും കേ​സി​ലേ​ക്കു ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഐ​ടി ആ​ക്ടി​ലെ 66 എ ​വ​കു​പ്പും പോ​ലീ​സ് ആ​ക്ടി​ലെ 118 ഡി ​വ​കു​പ്പും സു​പ്രീം കോ​ട​തി ഒ​ഴി​വാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ​ല​തും കോ​ട​തി​ക​ളി​ൽ നി​ല​നി​ൽ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി പോ​ലീ​സ് നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​ൻ ശി​പാ​ർ​ശ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.