"800' സി​നി​മ​യി​ൽ​നി​ന്ന് പി​ന്മാ​റു​ന്ന​താ​യി ന​ട​ൻ വി​ജ​യ് സേ​തു​പ​തി
Monday, October 19, 2020 5:13 PM IST
ചെ​ന്നൈ: ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന്‍റെ ജീ​വ​ച​രി​ത്ര സി​നി​മ​യാ​യ "800'ൽ ​നി​ന്ന് ത​മി​ഴ് ന​ട​ൻ വി​ജ​യ് സേ​തു​പ​തി പി​ന്മാ​റി. ത​മി​ഴ്നാ​ട്ടി​ൽ വ്യാ​പ​ക​പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം. സി​നി​മ​യി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് മു​ത്ത​യ്യ മു​ര​ളീ​ധ​ര​നും വി​ജ​യി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് വി​ജ​യ് സേ​തു​പ​തി​ക്കും സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന​ത്. ശ്രീ​ല​ങ്ക​യി​ലെ ത​മി​ഴ് കൂ​ട്ട​ക്കൊ​ല​യെ ന്യാ​യീ​ക​രി​ച്ച വ്യ​ക്തി​യാ​ണ് മു​ര​ളീ​ധ​ര​നെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.