പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പ്: ആ​ലു​വ​യി​ലെ ഓ​ഫീ​സു​ക​ളി​ൽ ജ​പ്തി
Tuesday, October 20, 2020 3:06 PM IST
ആ​ലു​വ: നി​ക്ഷേ​പം ഇ​ര​ട്ടി​ച്ചു കൊ​ടു​ക്കാം എ​ന്ന വ്യാ​ജേ​ന പ​ത്ത​നം​തി​ട്ട ജി​ല്ല ആ​സ്ഥാ​ന​മാ​യ പോ​പ്പു​ല​ർ ഫി​നാ​ൻ​സ് സ്ഥാ​പ​ന ഉ​ട​മ​ക​ൾ നി​ക്ഷേ​പ​ക​രി​ൽ നി​ന്നും 2,000 കോ​ടി രൂ​പ​യി​ലേ​റെ പ​ണം ത​ട്ടി​ച്ച കേ​സി​ൽ ആ​ലു​വ താ​ലൂ​ക്കി​ലെ ഓ​ഫീ​സു​ക​ളി​ൽ വ്യാ​പ​ക ജ​പ്തി.

ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം പോ​ലീ​സ്-​റ​വ​ന്യൂ വി​ഭാ​ഗ​ങ്ങ​ളാ​ണ് ജ​പ്തി ന​ട​ത്തി​യ​ത്. ക​ണ്ടു കെ​ട്ടി​യ സ്വ​ർ​ണ​വും പ​ണ​വു​മ​ട​ക്ക​മു​ള്ള സ്ഥാ​വ​ര​ജം​ഗ​മ വ​സ്തു​ക്ക​ൾ ക​ള​ക്ട​ർ​ക്കു കൈ​മാ​റി. ആ​ലു​വ, നെ​ടു​മ്പാ​ശേ​രി, അ​ങ്ക​മാ​ലി, ക​റു​കു​റ്റി, മ​ഞ്ഞ​പ്ര ഓ​ഫീ​സു​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഈ ​ശാ​ഖ​ക​ളി​ൽ നി​ന്നാ​യി ഇ​രു​ന്നൂ​റി​ലേ​റെ​പ്പേ​രി​ൽ നി​ന്നും കോ​ടി​ക​ൾ ത​ട്ടി​യ​താ​യി​ട്ടാ​ണ് പ​രാ​തി. ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ത്രം എ​ട്ടോ​ളം പേ​ർ കോ​ടി​ക​ൾ നി​ക്ഷേ​പി​ച്ച​താ​യി പ​റ​യു​ന്നു.​വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി​ട്ട് നി​ര​വ​ധി പേ​ർ കേ​സു​മാ​യി​യെ​ത്തി​യി​രു​ന്നു.

ആ​ലു​വ ത​ഹ​സീ​ൽ​ദാ​ർ പി.​എ​ൻ. അ​നി, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ സി.​എ. റാ​ഷി​മോ​ൻ, എ​സ്ഐ പി. ​സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ജ​പ്തി ന​ട​പ​ടി​ക​ൾ. അ​തേ സ​മ​യം, ആ​ലു​വ​യി​ലെ പൊ​ട്ടി​യ ചി​ല ചി​ട്ടി​ക്ക​മ്പ​നി​ക​ളും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ പ​ല ഫി​നാ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ളും പോ​പ്പു​ല​റി​ന്‍റെ പേ​രി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ഉ​ട​മ റോ​യ് ഡാ​നി​യേ​ൽ, ഭാ​ര്യ പ്ര​ഭ തോ​മ​സ്, മ​ക്ക​ളാ​യ റി​നു മ​റി​യം, റി​യ ആ​ൻ എ​ന്നി​വ​രെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. നി​ക്ഷേ​പ​ക​രെ വ​ഞ്ചി​ച്ച് സ്ഥാ​പ​ന ഉ​ട​മ​ക​ൾ 2,000 കോ​ടി രൂ​പ ത​ട്ടി​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്. നി​ക്ഷേ​പ​ക​രെ ച​തി​ച്ച് പ​ണം വി​ദേ​ശ​ത്ത് നി​ക്ഷേ​പി​ച്ചെ​ന്നും അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ആ​ളു​ക​ൾ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.