മ​ല​പ്പു​റ​ത്ത് 668 പേ​ർ​ക്ക് കോ​വി​ഡ്; 832 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Wednesday, October 21, 2020 7:36 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന് 668 പേ​ർ​ക്ക് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 602 പേ​ര്‍ നേ​രി​ട്ടു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ വൈ​റ​സ് ബാ​ധി​ത​രാ​യ​പ്പോ​ള്‍ 51 പേ​ര്‍​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. കൂ​ടാ​തെ ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് 832 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.

ഇ​തോ​ടെ 33,374 പേ​രാ​ണ് ജി​ല്ല​യി​ല്‍ രോ​ഗ​മു​ക്തി നേ​ടി​യ​ത്. വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ര​ണ്ട് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രും 11 പേ​ര്‍ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.

രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ടെ​ങ്കി​ലും പൊ​തു​ജ​നാ​രോ​ഗ്യം മു​ന്‍​നി​ര്‍​ത്തി ജി​ല്ല​യി​ല്‍ പ്ര​ഖ്യാ​പി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

54,785 പേ​രാ​ണ് ഇ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 10,337 പേ​ര്‍ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ല്‍ 469 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ല്‍ 1,133 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

മ​റ്റു​ള്ള​വ​ര്‍ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തു​വ​രെ ജി​ല്ല​യി​ല്‍ നി​ന്ന് പ​രി​ശോ​ധ​ന​ക്ക​യ​ച്ച 2,37,917 സാ​മ്പി​ളു​ക​ളി​ല്‍ 5,263 സാ​മ്പി​ളു​ക​ളു​ടെ ഫ​ല​ങ്ങ​ളാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്. ഇ​തു​വ​രെ 192 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.