തി​രു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൃ​ത​ദേ​ഹം മാ​റി​പ്പോ​യ സം​ഭ​വം; ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ട്ടു
Thursday, October 22, 2020 10:52 AM IST
തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹം മാ​റി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ​തി​രെ ന​ട​പ​ടി. മോ​ർ​ച്ച‍​റി​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​നെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു വി​ട്ടു. ഇ​യാ​ൾ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​നും തീ​രു​മാ​നി​ച്ചു. ആ​ർ​എം​ഒ​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഒ​ക്ടോ​ബ​ർ ആ​ദ്യ​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച വെ​ണ്ണി​യൂ​ർ സ്വ​ദേ​ശി ദേ​വ​രാ​ജ​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന് പ​ക​രം ബ​ന്ധു​ക്ക​ൾ​ക്ക് അ​ജ്ഞാ​ത​ന്‍റെ മൃ​ത​ദേ​ഹം ന​ൽ​കി​യ​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം മാ​റി​പ്പോ​യ​കാ​ര്യം അ​റി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.