സ​ന്ദീ​പി​ന്‍റെ ര​ഹ​സ്യ​മൊ​ഴി ന​ല്കി​ല്ലെ​ന്ന് എ​ന്‍​ഐ​എ കോ​ട​തി; ക​സ്റ്റം​സി​ന്‍റെ അ​പേ​ക്ഷ ത​ള്ളി
Friday, October 23, 2020 9:03 PM IST
കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തി​ൽ എ​ന്‍​ഐ​എ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ നാ​ലാം​പ്ര​തി സ​ന്ദീ​പ് നാ​യ​രു​ടെ ര​ഹ​സ്യ​മൊ​ഴി​യു​ടെ പ​ക​ര്‍​പ്പ് ക​സ്റ്റം​സി​നു ന​ല്‍​കാ​നാ​വി​ല്ലെ​ന്നു കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ പ്ര​ത്യേ​ക കോ​ട​തി. പ്ര​തി​ക​ളു​ടെ ര​ഹ​സ്യ​മൊ​ഴി​യു​ടെ പ​ക​ര്‍​പ്പു ല​ഭി​ക്കാ​നു​ള്ള അ​വ​കാ​ശം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മാ​ത്ര​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി ക​സ്റ്റം​സി​ന്‍റെ അ​പേ​ക്ഷ ത​ള്ളി.

കോ​ട​തി മു​ന്‍​പാ​കെ​യാ​ണു സ​ന്ദീ​പ് ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​യി​ട്ടു​ള്ള​ത്. മു​ദ്ര​വ​ച്ച ക​വ​റി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ര​ഹ​സ്യ​മൊ​ഴി​ക​ള്‍ ചോ​രു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് എ​ന്‍​ഐ​എ പ​റ​ഞ്ഞു.

മൊ​ഴി​ക​ളി​ലെ വി​വ​രം പു​റ​ത്തു​വ​രു​ന്ന​തു സ​ന്ദീ​പി​ന്‍റെ ജീ​വ​നു​പോ​ലും ഭീ​ഷ​ണി​യാ​വു​മെ​ന്നു പ്ര​തി​ഭാ​ഗ​വും ബോ​ധി​പ്പി​ച്ചു. കേ​സി​ല്‍ സ​ന്ദീ​പി​നെ മാ​പ്പു​സാ​ക്ഷി​യാ​ക്കാ​നു​ള്ള സാ​ധ്യ​ത എ​ന്‍​ഐ​എ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ സ​ന്ദീ​പി​ന്‍റെ ര​ഹ​സ്യ​മൊ​ഴി​ക​ള്‍ ല​ഭി​ക്കു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ക​സ്റ്റം​സ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. ര​ഹ​സ്യ​മൊ​ഴി​ക​ളു​ടെ പ​ക​ര്‍​പ്പി​നാ​യി എ​ന്‍​ഫോ​ഴ്സ​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും (ഇ​ഡി) അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

കേ​സി​ലെ പ്ര​തി​ക​ളാ​യ ഹം​സ​ദ് അ​ബ്ദു സ​ലാം, സം​ജു എ​ന്നി​വ​ര്‍​ക്ക് എ​ന്‍​ഐ​എ കോ​ട​തി ഇന്ന് ജാ​മ്യം അ​നു​വ​ദി​ച്ചു. 10 ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടും തു​ല്യ​തു​ക​യ്ക്കു​ള്ള ര​ണ്ടാ​ള്‍ ജാ​മ്യ​വു​മാ​ണു കോ​ട​തി പ്ര​തി​ക​ള്‍​ക്ക് അ​നു​വ​ദി​ച്ച​ത്. നേ​ര​ത്തെ 10 പ്ര​തി​ക​ള്‍​ക്ക് എ​ന്‍​ഐ​എ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.