അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന
Saturday, October 24, 2020 7:18 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 63,000ല​ധി​കം പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 63,060 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​തെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​സ​മ​യ​ത്ത് 770 പേ​ർ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ടു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 8,728,803 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ആ​കെ മ​ര​ണം 229,151 ആ​യി. 5,690,486പേ​ർ രോ​ഗ​മു​ക്തി നേ​ടി.

130,883,303 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ൽ 2,809,166 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. അ​തി​ൽ 16,193 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ടെ​ക്സ​സ്, ക​ലി​ഫോ​ർ​ണി​യ, ഫ്ളോ​റി​ഡ, ന്യൂ​യോ​ർ​ക്ക്, ഇ​ല്ലി​നോ​യി​സ്, ജോ​ർ​ജി​യ, നോ​ർ​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.