വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി​ക്ക് അ​ഞ്ച് വി​ക്ക​റ്റ്; ഡ​ൽ​ഹി​യെ എ​റി​ഞ്ഞി​ട്ട് കോ​ൽ​ക്ക​ത്ത
Saturday, October 24, 2020 7:34 PM IST
അ​ബു​ദാ​ബി: ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് മി​ന്നും ജ​യം. നി​തീ​ഷ് റാ​ണ​യും സു​നി​ൽ ന​രെ​യ്നും ഡ​ൽ​ഹി​യെ അ​ടി​ച്ചു ത​ക​ർ​ത്ത​പ്പോ​ൾ വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി ശ്രേ​യ​സ് അ​യ്യ​രെ​യും കൂ​ട്ട​രെ​യും എ​റി​ഞ്ഞി​ട്ടു. 59 റ​ൺ​സി​നാ​യി​രു​ന്നു കോ​ൽ​ക്ക​ത്ത​യു​ടെ വി​ജ​യം. സ്കോ​ർ: കോ​ൽ​ക്ക​ത്ത 194-6 (20). ഡ​ൽ​ഹി 135-9 (20).

കോ​ൽ​ക്ക​ത്ത ഉ​യ​ർ​ത്തി​യ 195 റ​ണ്‍​സ് വി​ജ​യ​ല​ക്ഷം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി​ക്ക് തു​ട​ക്കം ത​ന്നെ പി​ഴ​ച്ചു. ഓ​പ്പ​ണ​ർ ര​ഹാ​ന​യെ (0) ആ​ദ്യ പ​ന്തി​ൽ ത​ന്നെ പാ​റ്റ് ക​മ്മി​ൻ​സ് പ​വ​ലി​യ​ൻ ക​യ​റ്റി. പി​ന്നാ​ലെ ആ​റ് റ​ണ്‍​സെ​ടു​ത്ത ശി​ഖ​ർ ധ​വാ​നെ​യും ക​മ്മി​ൻ​സ് മ​ട​ക്കി അ​യ​ച്ചു. ഇ​തോ​ടെ പ്ര​തി​രോ​ധ​ത്തി​ലാ​യ ഡ​ൽ​ഹി​യെ നാ​യ​ക​ൻ ശ്രേ​യ​സ് അ​യ്യ​ർ ഋ​ഷ​ഭ് പ​ന്തി​നെ കൂ​ട്ട് പി​ടി​ച്ച് മു​ന്നോ​ട് ന​യി​ച്ചു. എ​ന്നാ​ൽ ഡ​ൽ​ഹി 76 റ​ണ്‍​സി​ൽ എ​ത്തി​യ​പ്പോ​ൾ പ​ന്തി​നെ ച​ക്ര​വ​ർ​ത്തി വീ​ഴ്ത്തി. 33 പ​ന്തി​ൽ 27 റ​ണ്‍​സാ​യി​രു​ന്നു പ​ന്തി​ന്‍റെ സ​ന്പാ​ദ്യം.

പി​ന്നാ​ലെ ക്രി​സി​ലെ​ത്തി​യ ഹെ​റ്റ്മ​യ​റെ​യും(10) ച​ക്ര​വ​ർ​ത്തി പ​വ​ലി​യ​ൻ ക​യ​റ്റി. തൊ​ട്ട​ടു​ത്ത പ​ന്തി​ൽ അ​യ്യ​രെ​യും ച​ക്ര​വ​ർ​ത്തി വീ​ഴ്ത്തി. ഇ​തോ​ടെ ഡ​ൽ​ഹി​യു​ടെ പ​ത​നം പൂ​ർ​ത്തി​യാ​കു​ക​യാ​യി​രു​ന്നു. 38 പ​ന്തി​ൽ 47 റ​ണ്‍​സാ​യി​രു​ന്നു അ​യ്യ​രു​ടെ സ​ന്പാ​ദ്യം.

കോ​ൽ​ക്ക​ത്ത​യ്ക്കാ​യി വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി അ​ഞ്ച് വി​ക്ക​റ്റും പാ​റ്റ് ക​മ്മി​ൻ​സ് മൂ​ന്ന് വി​ക്ക​റ്റും നേ​ടി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത കോ​ൽ​ക്ക​ത്ത നി​ശ്ചി​ത 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 194 റ​ണ്‍​സ് നേ​ടി. നി​തീ​ഷ് റാ​ണ-​സു​നി​ൽ ന​രെ​യ്ൻ കൂ​ട്ടു​ക്കെ​ട്ടാ​ണ് കോ​ൽ​ക്ക​ത്ത​യ്ക്ക് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

കോ​ൽ​ക്ക​ത്ത​യ്ക്ക് വേ​ണ്ടി ഓ​പ്പ​ണ​ർ ബാ​റ്റ്സ്മാ​ൻ നി​തീ​ഷ് റാ​ണ 53 പ​ന്തി​ൽ നി​ന്ന് 81 റ​ണ്‍​സ് നേ​ടി. 13 ഫോ​റും ഒ​രു സി​ക്സും അ​ട​ങ്ങി​യ​താ​ണ് റാ​ണ​യു​ടെ വെ​ടി​ക്കെ​ട്ട് ഇ​ന്നിം​ഗ്സ്. സു​നി​ൽ ന​രെ​യ്ൻ 32 പ​ന്തി​ൽ 64 റ​ണ്‍​സ് നേ​ടി. ആ​റ് ഫോ​റും നാ​ല് സി​ക്സും സ​ഹി​ത​മാ​ണ് ന​രെ​യ്ൻ അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ​ത്. 42 റ​ണ്‍​സി​നി​ടെ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​മാ​യ കോ​ൽ​ക്ക​ത്ത​യെ മി​ക​ച്ച സ്കോ​റി​ലേ​ക്ക് എ​ത്തി​ച്ച​ത് നി​തീ​ഷ് റാ​ണ-​സു​നി​ൽ ന​രെ​യ്ൻ സ​ഖ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.