ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​യ ക​പി​ൽ ദേ​വ് ആ​ശു​പ​ത്രി വി​ട്ടു
Sunday, October 25, 2020 5:13 PM IST
ന്യൂ​ഡ​ൽ​ഹി: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം ക​പി​ൽ ദേ​വ് ഡി​സ്ചാ​ർ​ജാ​യി. ഡ​ൽ​ഹി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ക​പി​ൽ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച​യാ​ണ് നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ക​പി​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ആ​ദ്യ​മാ​യി ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത് ക​പി​ലി​ന്‍റെ ക്യാ​പ്റ്റ​ൻ​സി​യി​ലാ​ണ്. ക​പി​ലി​ന്‍റെ ചെ​കു​ത്താ​ന്മാ​ർ എ​ന്ന വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട ടീം 1983​ൽ ലോ​ക​ക​പ്പ് ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു.

ലോ​ക​ക്രി​ക്ക​റ്റി​ലെ ഏ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഓ​ൾ​റൗ​ണ്ട​ർ​മാ​രി​ലൊ​രാ​ളാ​ണു ക​പി​ൽ. ടെ​സ്റ്റി​ൽ 4,000 റ​ണ്‍​സും 400 വി​ക്ക​റ്റും എ​ന്ന ഓ​ൾ റൗ​ണ്ടേ​ഴ്സ് ഡ​ബി​ൾ സ്വ​ന്ത​മാ​ക്കി​യ ഏ​ക​താ​ര​മാ​ണ്. ടെ​സ്റ്റി​ൽ ഒ​രു ഇ​ന്നിം​ഗ്സി​ൽ ഒ​ന്പ​ത് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഏ​ക ക്യാ​പ്റ്റ​ൻ, ആ​റാം ന​ന്പ​റി​ൽ ബാ​റ്റ് ചെ​യ്ത് ഏ​ക​ദി​ന ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ (175 നോ​ട്ടൗ​ട്ട്) തു​ട​ങ്ങി​യ ക​പി​ലി​ന്‍റെ ഒ​രു​പി​ടി റി​ക്കാ​ർ​ഡു​ക​ൾ ഇ​ന്നും ത​ക​ർ​ക്ക​പ്പെ​ടാ​തി​രി​ക്കു​ന്നു. 1983 ലോ​ക​ക​പ്പി​ലാ​യി​രു​ന്നു ക​പി​ലി​ന്‍റെ 175 നോ​ട്ടൗ​ട്ട് പ്ര​ക​ട​നം.

1978-94 കാ​ല​ഘ​ട്ട​ത്തി​ൽ 131 ടെ​സ്റ്റി​ൽ​നി​ന്ന് 5,248 റ​ണ്‍​സും 434 വി​ക്ക​റ്റും 225 ഏ​ക​ദി​ന​ങ്ങ​ളി​ൽ​നി​ന്ന് 3,783 റ​ണ്‍​സും 253 വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി. ടെ​സ്റ്റി​ലും ഏ​ക​ദി​ന​ത്തി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റ് വീ​ഴ്ത്തി​യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡോ​ടെ​യാ​യി​രു​ന്നു ക​പി​ൽ വി​ര​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.