ഓ​സ്‌​ട്രേ​ലി​യ​ന്‍ മു​ന്നേ​റ്റ​താ​രം ജോ​ര്‍​ദാ​ന്‍ ബ്ലാ​സ്‌​റ്റേ​ഴ്‌​സിൽ
Sunday, October 25, 2020 8:51 PM IST
കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ഓ​സ്‌​ട്രേ​ലി​യ​ന്‍ മു​ന്നേ​റ്റ​താ​രം ജോ​ര്‍​ദാ​ന്‍ മു​റെ​യു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ടു. സീ​സ​ണി​ല്‍ അ​വ​സാ​ന വി​ദേ​ശ​താ​ര സൈ​നിം​ഗാ​ണ് 28 കാ​ര​നാ​യ ഓ​സ്ട്രേ​ലി​യ​ൻ താ​ര​വു​മാ​യി ബ്ലാ​സ്റ്റേ​ഴ്‌​സ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ലീ​ഗി​ലെ പു​തി​യ വി​ദേ​ശ​താ​ര ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഏ​ഷ്യ​ന്‍ വം​ശ​ജ​നാ​യ താ​രം ടീ​മി​ന്‍റെ ഭാ​ഗ​മാ​വു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക്ല​ബ്ബു​ക​ളി​ലൊ​ന്നി​നാ​യി ക​ളി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ജോ​ര്‍​ദാ​ന്‍ മു​റെ പ​റ​ഞ്ഞു. ത​ന്നി​ലു​ള്ള വി​ശ്വാ​സ​ത്തി​ന് കോ​ച്ച് കി​ബു, ‌ബ്ലാ​സ്‌​റ്റേ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നി​വ​രോ​ട് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും മു​റെ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.