"മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ കു​റ​ച്ചു​കൂ​ടി ഉ​ത്ത​ര​വാ​ദി​ത്വം കാ​ണി​ക്ക​ണം'; അ​ർ​ണ​ബി​നെ​തി​രേ സു​പ്രീം കോ​ട​തി
Monday, October 26, 2020 7:24 PM IST
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ടി​വി ചീ​ഫ് എ​ഡി​റ്റ​ര്‍ അ​ര്‍​ണ​ബ് ഗോ​സ്വാ​മി​യ്ക്കെതിരേ വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി. അ​ർ​ണ​ബ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ കു​റ​ച്ചു​കൂ​ടി ഉ​ത്ത​ര​വാ​ദി​ത്വം കാ​ണി​ക്ക​ണം. ഈ ​നി​ല​യി​ല്‍ മു​ന്നോ​ട്ടു​പോ​കാ​നാ​കി​ല്ല, സ​മൂ​ഹ​ത്തി​ലെ സ​മാ​ധാ​ന​വും ഐ​ക്യ​വു​മാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് എ​സ്.​എ ബോ​ബ്‌​ഡെ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യ്ക്കും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​മെ​തി​രാ​യ വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ഫ്ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ര്‍​ണ​ബ് സ​മ​ര്‍​പ്പി​ച്ച ഹ​ർജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം. നി​ല​വി​ല്‍ ടി​ആ​ര്‍​പി ത​ട്ടി​പ്പ് കേ​സി​ലും റി​പ്പ​ബ്ലി​ക് ടി​വി അ​ന്വേ​ഷ​ണം നേ​രി​ടു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.