മു​ന്നാ​ക്ക സം​വ​ര​ണം: സ​ർ​ക്കാ​ർ സ​വ​ർ​ണ​താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്നെ​ന്ന് കാ​ന്ത​പു​രം
Tuesday, October 27, 2020 9:24 AM IST
കോ​ഴി​ക്കോ​ട്: മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ചു കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ​ലി​യാ​ർ. സം​വ​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളെ സ​ർ​ക്കാ​ർ വെ​ല്ലു​വി​ളി​ക്കു​ന്നെ​ന്ന​ന്നാ​ണു കാ​ന്ത​പു​രം വി​ഭാ​ഗ​ത്തി​ന്‍റെ മു​ഖ​പ​ത്ര​ത്തി​ൽ വി​മ​ർ​ശി​ക്കു​ന്ന​ത്.

പി​ന്നാ​ക്ക സം​വ​ര​ണം അ​ട്ടി​മ​റി​ക്കു​ന്ന ന​ട​പ​ടി വ​ഞ്ച​നാ​പ​ര​മെ​ന്നും സ​ർ​ക്കാ​ർ സ​വ​ർ​ണ​താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്നു​വെ​ന്നും കാ​ന്ത​പു​രം വി​മ​ർ​ശി​ച്ചു. സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ മു​സ്ലി​ങ്ങ​ളു​ടെ അ​വ​സ​ര​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​താ​ണു മു​ന്നാ​ക്ക സം​വ​ര​ണ​മെ​ന്നും മു​ഖ​പ​ത്ര​ത്തി​ലെ ലേ​ഖ​നം വി​മ​ർ​ശി​ക്കു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടും ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തോ​ടും അ​നു​ഭാ​വം പു​ല​ർ​ത്തു​ന്ന സം​ഘ​ട​ന​യാ​ണ് കാ​ന്ത​പു​രം എ.​പി വി​ഭാ​ഗം. നേ​ര​ത്തെ മു​സ്ലിം കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ൾ സം​വ​ര​ണ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.