കു​റ​യാ​തെ കോ​വി​ഡ്; ഇ​ന്ന് 8790 പേ​ർ​ക്ക് രോ​ഗം
Wednesday, October 28, 2020 6:10 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് സം​സ്ഥാ​ന​ത്ത് 8790 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 7646 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 872 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 178 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 27 മ​ര​ണ​ങ്ങ​ളും ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണം 1403 ആ​യി.

7660 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 93,264 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 3,16,692 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണ വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 66,980 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി ആ​യ​തി​നാ​ൽ പ​രി​ശോ​ധ​ന​ക​ൾ കു​റ​വാ​യി​രു​ന്നു.

94 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ർ​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം 22, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ 19 വീ​തം, എ​റ​ണാ​കു​ളം 7, തൃ​ശൂ​ര്‍ 6, കൊ​ല്ലം 5, പ​ത്ത​നം​തി​ട്ട 4, മ​ല​പ്പു​റം, വ​യ​നാ​ട്, കാ​സ​ര്‍​ഗോ​ഡ് 3 വീ​തം, കോ​ട്ട​യം 2, ഇ​ടു​ക്കി 1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം-1250, കോ​ഴി​ക്കോ​ട്-1149, തൃ​ശൂ​ര്‍-1018, കൊ​ല്ലം-935, ആ​ല​പ്പു​ഴ-790, തി​രു​വ​ന​ന്ത​പു​രം-785, കോ​ട്ട​യം-594, മ​ല​പ്പു​റം-548, ക​ണ്ണൂ​ര്‍-506, പാ​ല​ക്കാ​ട്-449, പ​ത്ത​നം​തി​ട്ട-260, കാ​സ​ര്‍​ഗോ​ഡ്-203, വ​യ​നാ​ട്-188, ഇ​ടു​ക്കി-115

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം-994, കോ​ഴി​ക്കോ​ട്-1087, തൃ​ശൂ​ര്‍-1005, കൊ​ല്ലം-923, ആ​ല​പ്പു​ഴ-717, തി​രു​വ​ന​ന്ത​പു​രം-582, കോ​ട്ട​യം-588, മ​ല​പ്പു​റം-502, ക​ണ്ണൂ​ര്‍-385, പാ​ല​ക്കാ​ട്-218, പ​ത്ത​നം​തി​ട്ട-198, കാ​സ​ര്‍​ഗോ​ഡ്-197, വ​യ​നാ​ട്-178, ഇ​ടു​ക്കി-72
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.